Saudi Arabia
പ്രസവാവധി 90 ദിവസമാക്കി ഉയർത്തി; അബൂദബിയിലെ സ്വദേശി വനിതകൾക്ക് പുതിയ ആനുകൂല്യം
Saudi Arabia

പ്രസവാവധി 90 ദിവസമാക്കി ഉയർത്തി; അബൂദബിയിലെ സ്വദേശി വനിതകൾക്ക് പുതിയ ആനുകൂല്യം

Web Desk
|
27 Aug 2024 5:41 PM GMT

സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി വനിതകളുടെ ക്ഷേമം ഉറപ്പാക്കാനാണ് നടപടി

അബുദബി: അബുദബിയിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശി വനിതാ ജീവനക്കാർക്ക് പ്രസവാവധി 90 ദിവസമായി വർധിപ്പിച്ചു. നേരത്തേ 60 ദിവസമായിരുന്നു അവധി. ഈ വർഷം സെപ്തംബർ ഒന്നിന് ശേഷമാണ് ആനുകൂല്യം നിലവിൽ വരിക.സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി വനിതകളുടെ ക്ഷേമം ഉറപ്പാക്കുന്ന നടപടികളുടെ ഭാഗമായാണ് തീരുമാനം. അബൂദബി എമിറേറ്റിൽ നിന്നുള്ള സ്വദേശി വനിതകൾക്കാണ് 90 ദിവസത്തെ പ്രസവവാധി ലഭ്യമാവുക. നേരത്തേ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന വനിതകൾ 60 ദിവസം മാത്രമാണ് പ്രസവാവധി അനുവദിച്ചിരുന്നത്.

തൊഴിലുടമയുടെ അംഗീകാരത്തോടെ ശമ്പളത്തോട് കൂടിയ അവധിസമയത്ത് സാമ്പത്തിക സഹായത്തിന് അപേക്ഷിക്കുകയും ചെയ്യാം. കുഞ്ഞ് ജനിച്ച് 30 ദിവസത്തിനുള്ളിൽ മെറ്റേർണിറ്റി ലീവിന് അപേക്ഷിക്കണം. ഇമിറാത്തി കുടുംബങ്ങളുടെ വളർച്ചയ്ക്കും വികസനത്തിനും ക്ഷേമത്തിനും പുതിയ തീരുമാനം സഹായിക്കുമെന്ന് അബുദാബി സോഷ്യൽ സപ്പോർട്ട് അതോറിറ്റി ഡയറക്ടർ ജനറൽ ഡോ.ബുഷ്‌റ അൽ മുഅല്ല പറഞ്ഞു.

Similar Posts