മീഡിയാവൺ സൂപ്പർകപ്പ് മൽസരങ്ങൾക്ക് ദമ്മാമിൽ തുടക്കമായി
|ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെയാണ് ഫുട്‌ബോൾ മേള സംഘടിപ്പിക്കുന്നത്
ദമ്മാം: മീഡിയാവൺ സൂപ്പർകപ്പ് ദമ്മാം എഡിഷൻ മൽസരങ്ങൾക്ക് വർണാഭമായ തുടക്കം. ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഫുട്‌ബോൾ മേളയയുടെ ആദ്യ റൗണ്ട് മൽസരങ്ങൾ പൂർത്തിയായി. അൽമദീന ഹോൾസെയിൽ ഗ്രൂപ്പ് മുഖ്യ പ്രായോജകരാകുന്ന മേളയുടെ ക്വാർട്ടർ മത്സരങ്ങൾ വ്യാഴാഴ്ച നടക്കും.
ദമ്മാമിലെ കാൽപന്ത് പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ട് മീഡിയാവൺ സൂപ്പർകപ്പ് മൽസരങ്ങൾക്ക് ദമ്മാം അൽതറജ് സ്റ്റേഡിയത്തിൽ തുടക്കമായി. മുഖ്യ പ്രായോജകരായ അൽമദീന ഹോൾസെയിൽ ഐ.ടി മാനേജർ ഷിഫാസ് മുസ്ലിയാർ ഉൽഘാടനം ചെയ്തു. റിയാ മണി ട്രാൻസ്ഫർ ഫൗരി ഓപറേഷൻ സപ്പോർട്ട് മാനേജർ സാലേ അൽസൽമാഹ് കിക്കോഫ് നിർവ്വഹിച്ചു. അൽമദീന ഓപ്പറേഷൻ മാനേജർ അഹമ്മദ് വളപ്പിൽ, റിയാ ഫൗരി മണി ട്രാൻസ്ഫർ റീജിയണൽ ഓഫീസർ ഒസാമ ഗനീം, ഡിഫ വൈസ് പ്രസിഡന്റ് നാസർ വെള്ളിയത്ത്, മീഡിയാവൺ സൗദി ചീഫ് അഫ്താബു റഹ്മാൻ എന്നിവർ ഫ്ളാഗ് ഓഫ് ചെയ്തു.
അനൂദ് അൽഅറേബ്യ ഓപറേഷൻ മാനേജർ നൗഫൽ പൂവക്കുറിശ്ശി, റെവ് കൺസൾട്ടന്റ് സഹസ്ഥാപകൻ ഫഹ്മാൻ ലുഖ്മാൻ, റഫ മെഡിക്കൽസ് മാർക്കറ്റിംഗ് മാനേജർ നിജാസ്, സലാമത്തക് മെഡിക്കൽ ഗ്രൂപ്പ ഓപറേഷൻ മാനേജർ റസാഖ്, ഗൾഫ് ട്രേഡിംഗ് കമ്പനി ജി.എം മുഹമ്മദ് റിഫാ, പാപ്പിലേട്ട് അഡ്വർടൈസിംഗ് പ്രതിനിധി ഖമറുദ്ധീൻ, സാമൂഹ്യ സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തുള്ളവരും സംബന്ധിച്ചു. മേളയുടെ ക്വാർട്ടർ മൽസരങ്ങൾ വ്യാഴാഴ്ച ദമ്മാം അൽഹദഫ് ഗ്രൗണ്ടിൽ വെച്ച് അരങ്ങേറും.