'മദീന ചരിത്രവും ശേഷിപ്പുകളും തീർഥാടകർക്ക് പരിചയപ്പെടുത്തും': ട്രാൻസ്‌പോർട്ട് അതോറിറ്റി ഡ്രൈവർമാർക്ക് പരിശീലനം നൽകുന്നു
|ആദ്യ ഘടത്തിൽ വനിതകൾ ഉൾപ്പെടുന്ന നൂറ് ഡ്രൈവർമാർക്കാണ് പരിശീലനം നൽകുക
പ്രവാചക നഗരിയിലെത്തുന്ന തീർഥാടകർക്ക് നഗരത്തിന്റെ ചരിത്രവും ശേഷിപ്പുകളും പരിചയപ്പെടുത്താൻ പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം നൽകുന്നു. ഇതിനായി മദീന റിസർച്ച് ആന്റ് സ്റ്റഡീസ് സെന്ററുമായി ധാരാണാപത്രം ഒപ്പ് വെച്ചു.
പ്രവാചക നഗരിയിലെത്തുന്ന തീർഥാടകരെ ചരിത്രപരമായി ബോധവൽക്കരിക്കുന്നതിനും സ്ഥലങ്ങളും ശേഷിപ്പുകളും സന്ദർശിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതു ഗതാഗത മന്ത്രാലയത്തിന് കീഴിലുള്ള ഡ്രൈവർമാരെ ഇതിനായി പ്രത്യേകം പരിശീലിപ്പിക്കും. ആദ്യ ഘടത്തിൽ വനിതകൾ ഉൾപ്പെടുന്ന നൂറ് ഡ്രൈവർമാർക്കാണ് പരിശീലനം നൽകുക. മദീന റിസർച്ച് ആന്റ് സ്റ്റഡീസ് സെന്ററുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനുള്ള കരാറിൽ ഇരു അതോറിറ്റികളും ധാരണയിലെത്തി.
മദീന റീജിയണൽ ഗവർണർ ഫൈസൽ ബിൻ സൽമാൻ, പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി ഉപദേഷ്ടാവ് മൊയീദ് അൽ സഈദ്, റിസർച്ച് ആന്റ് സ്റ്റഡി സെന്റർ സി.ഇ.ഒ ഡോക്ടർ വഹ്ബി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.