Saudi Arabia
സൈനിക സഹകരണം ശക്തിപ്പെടുത്തും; സൗദി-ഇറാൻ സൈനിക മേധാവികൾ തെഹ്‌റാനിൽ കൂടിക്കാഴ്ച നടത്തി
Saudi Arabia

സൈനിക സഹകരണം ശക്തിപ്പെടുത്തും; സൗദി-ഇറാൻ സൈനിക മേധാവികൾ തെഹ്‌റാനിൽ കൂടിക്കാഴ്ച നടത്തി

Web Desk
|
11 Nov 2024 5:41 PM GMT

ബീജിംഗ് കരാറിന്‍റെ തുടര്‍ച്ചയായാണ് കൂടിക്കാഴ്ച

റിയാദ്: സൗദി-ഇറാൻ സൈനിക സഹകരണം ശക്തിപ്പെടുത്തുന്നതിൻറെ ഭാഗമായി ഇരു രാജ്യങ്ങളുടെയും സൈനിക മേധാവികൾ തമ്മിൽ കൂടിക്കാഴ്ച് നടത്തി. സൗദി ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ ഫയാദ് ബിൻ ഹമദ് അൽ റുവൈലി ഹൃസ്വ സന്ദർശനാർഥം ഇറാൻ തലസ്ഥനാമയാ ടെഹ്റാനിലെത്തിയാണ് ഇറാൻ സായുധ സേനയുടെ ജനറൽ സ്റ്റാഫ് മേധാവി മേജർ ജനറൽ മുഹമ്മദ് ബഗേരിയുമായി കൂടിക്കാഴ്ച നടത്തിയത്.

മേഖലയിലെ സുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കുന്നതിന് സൈനിക, പ്രതിരോധ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ കൂടികാഴ്ചയിൽ ചർച്ചയായി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ബീജിംഗ് കരാറിന്റെ തുടർച്ചയായാണ് സന്ദർശനം. ഇറാൻ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ഇന്റലിജൻസ് ആന്റ് സെക്യൂരിറ്റി അഫയേഴ്സ് മേജർ ജനറൽ ഘോലം മെഹ്റാബിയുമായും അൽറുവൈലി കൂടിക്കാഴ്ചയും ചർച്ചയും നടത്തി. സൗദിയുടെയും ഇറാന്റെയും ഭാഗങ്ങളിൽ നിന്നുള്ള സായുധ സേനയിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കാളികളായി.

Similar Posts