Saudi Arabia
Ministry asks Umrah pilgrims to ensure that there are no prohibited items in their luggage
Saudi Arabia

ഉംറ തീർത്ഥാടകർ ലഗേജുകളിൽ നിരോധിത വസ്തുക്കൾ ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രാലയം

Web Desk
|
4 Aug 2024 6:15 PM GMT

നിരോധിത വസ്തുക്കളുമായി പിടിക്കപ്പെട്ടാൽ കടുത്ത നടപടിയെന്നും മന്ത്രായലയം അറിയിച്ചു

റിയാദ്: ഉംറ തീർത്ഥാടകർ ലഗേജുകളിൽ നിരോധിത വസ്തുക്കൾ ഇല്ലെന്ന് ഉറപ്പ് വരുത്തണമെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. നിരോധിത വസ്തുക്കളുടെ പട്ടിക വീണ്ടും മന്ത്രാലയം പുറത്തു വിട്ടിട്ടുണ്ട്. നിരോധിത വസ്തുക്കളുമായി പിടിക്കപ്പെട്ടാൽ കടുത്ത നടപടിയെന്നും മന്ത്രായലയം അറിയിച്ചു.

പടക്കങ്ങൾ, വ്യാജ കറൻസികൾ, മയക്കുമരുന്ന്, സ്വകാര്യത ലംഘിക്കുന്ന നിയമവിരുദ്ധമായ ഉപകരണങ്ങൾ, സ്പീഡ് റഡാർ ഡിറ്റക്ടറുകൾ, ഇലക്ട്രിക് ഷോക്കറുകൾ, ദോഷകരമായ ലേസർ പേനകൾ, രഹസ്യ ക്യാമറകൾ എന്നിവയാണ് നിരോധിച്ച വസ്തുക്കളുടെ പട്ടികയിൽ ഉൾപ്പെടുന്നത്.

യാത്രക്കൊരുങ്ങും മുൻപ് തന്നെ ഇത്തരം വസ്തുക്കൾ ലഗേജിൽ ഇല്ലെന്ന് ഉറപ്പു വരുത്തണമെന്നും മന്ത്രാലയം വ്യക്തമാക്കി. 30 ദിവസത്തേക്കായിരുന്നു ഉംറ വിസകൾ അനുവദിച്ചിരുന്നത്. എന്നാൽ ഇപ്പോളത് 90 ദിവസമായി ഉയർത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. തീർത്ഥാടകർ ചൂടിനെ പ്രതിരോധിക്കാനുള്ള മുൻ കരുതലുകളെടുത്തിരിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

Similar Posts