ഉംറ വിസയില്‍ സൗദിയില്‍ എത്തിയവര്‍ ജൂണ്‍ 18 ന് മുമ്പ് നാട്ടിലേക്ക് മടങ്ങണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം
|18ന് ശേഷവും സൗദിയിൽ നിന്ന് മടങ്ങാത്തവർക്ക് 25000 റിയാൽ വരെ പിഴ ലഭിച്ചേക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി
ഉംറ വിസയില്‍ സൗദി അറേബ്യയില്‍ എത്തിയ എല്ലാവരും ജൂണ്‍ 18 മുമ്പായി നാട്ടിലേക്ക് മടങ്ങണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. ജൂൺ 18ന് ശേഷവും സൗദിയിൽ നിന്ന് മടങ്ങാത്തവർക്ക് 25000 റിയാൽ വരെ പിഴ ലഭിച്ചേക്കുമെന്ന് ഉംറ ഏജൻസികളും അറിയിച്ചു. ഇങ്ങിനെ പിടിക്കപ്പെടുന്നവർക്ക് വിരലടയാളം നൽകി നാടുകടത്തൽ ശിക്ഷയോടെ മാത്രമേ നാട്ടിലേക്ക് മടങ്ങാനാകൂ.
സൗദിയിലേക്ക് അനുവദിക്കുന്ന എല്ലാ ഉംറ വിസകളുടേയും കാലാവധി 90 ദിവസമാണ്. എന്നാൽ ഹജ്ജ് സീസൺ ആരംഭിക്കുന്ന ഘട്ടത്തിൽ ഇത്രയും കാലാവധി കിട്ടില്ല. ദുൽഹജ്ജ് മാസത്തിന് മുന്നോടിയായി എല്ലാ ഉംറ വിസക്കാരും നാട്ടിലേക്ക് മടങ്ങണം. ഉംറ വിസ ഉപയോഗിപ്പെടുത്തി നിരവധി കുടുംബങ്ങൾ സൗദിയിലുണ്ട്. ഇവരെല്ലാം മൂന്ന് മാസം കാലാവധി ലഭിക്കുമെന്ന് കരുതിയാണ് നിൽക്കുന്നത്.
ഇത് കനത്ത പിഴ ലഭിക്കാൻ ഇടയാകും. ഇതൊഴിവാക്കാൻ ഉംറ വിസയിൽ എത്തിയ എല്ലാവരും ജൂൺ 18ന് മുമ്പായി സൗദി വിടണം. ഇല്ലെങ്കിൽ പിഴ ലഭിക്കും. 10,000 റിയാൽ മുതൽ 25,000 റിയാൽ വരെ പിഴ ഈടാക്കും. ഇവർക്ക് പിന്നീട് സൗദിയിൽ പ്രവേശിക്കാൻ വിലക്കുമുണ്ടാകും. നാട്ടിലേക്ക് തിരിച്ചു വിടും മുമ്പ് വിരലടയാളവും പതിപ്പിക്കും. ജൂണ്‍ നാലിനാണ് ഈ സീസണിലെ അവസാന ഉംറ തീര്‍ഥാടകര്‍ സൗദിയില്‍ പ്രവേശിച്ചത്. ഇവരുടെ വിസാ കാലാവധിയും മൂന്ന് മാസമാണെങ്കിലും ഹജ്ജ് കാലമായതിനാൽ തിരിച്ചുപോകാനുള്ള അവസാന തിയകി ജൂണ്‍ 18 ആണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഉംറ വിസയിലുള്ളവര്‍ക്ക് ഹജ്ജിന് അനുമതിയില്ല.