സൗദിയില്‍ മാളുകളില്‍ പരിശോധന ശക്തമാക്കി തൊഴില് മന്ത്രാലയം
|മാളുകളില്‍ മന്ത്രാലയം നിര്‍ദ്ദേശിച്ച സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് പരിശോധന. മാളുകളിലെ പരിമിതമായ തസ്തികകളിലൊഴിച്ച് ബാക്കി മുഴുവന്‍ മേഖലയിലും സ്വദേശി വല്‍ക്കരണം നടപ്പിലാക്കാനാണ് മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ളത്.
സൗദിയിലെ മാളുകളില്‍ പരിശോധന ശക്തമാക്കി തൊഴില് മന്ത്രാലയം. മാളുകളില്‍ മന്ത്രാലയം നിര്‍ദ്ദേശിച്ച സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് പരിശോധന. മാളുകളിലെ പരിമിതമായ തസ്തികകളിലൊഴിച്ച് ബാക്കി മുഴുവന്‍ മേഖലയിലും സ്വദേശി വല്‍ക്കരണം നടപ്പിലാക്കാനാണ് മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുള്ളത്. സൗദിയിലെ മാളുകളില്‍ പരിശോധന ശക്തമാക്കി മന്ത്രാലയം. സ്വദേശിവല്‍ക്കരണം നടപ്പിലാക്കാനുള്ള സമയ പരിധി അവസാനിച്ചു. നിയമ ലംഘനം കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന മന്ത്രാലയം.
മാനവ വിഭവ ശേഷി സാമൂഹിയ വികസന മന്ത്രാലയമാണ് പരിശോധനകള്‍ നടത്തി വരുന്നത്. രാജ്യത്തെ മാളുകളില്‍ പൂര്‍ണ്ണ സ്വദേശി വല്‍ക്കരണം നടപ്പിലാക്കുന്നതിന് മന്ത്രാലയം നിര്‍ദ്ദേശിച്ച സമയ പരിധി അവസാനിച്ച സാഹചര്യത്തിലാണ് പരിശോധന. ആഗസ്ത് നാല് വരെയായിരുന്നു മന്ത്രാലയം അനുവദിച്ച സമയം. മാളുകളിലും അനുബന്ധ സ്ഥാപനങ്ങളിലും നിര്‍ദ്ദേശിക്കപ്പെട്ട മേഖലകളില്‍ സ്വദേശികളെ നിയമിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തുക. സ്വദേശി വല്‍ക്കരണം നടപ്പിലാക്കുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക. നിയമ ലംഘനങ്ങള്‍ പിടികൂടുക എന്നിവ ലക്ഷ്യമിട്ടാണ് പരിശോധന നടത്തി വരുന്നത്.
തീരുമാനം നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. സ്വദേശികള്‍ക്ക് മാത്രമായി നീക്കിവെച്ച തസ്തികകളില്‍ വിദേശികളെ നിയമിക്കുക. സ്വദേശി വല്‍ക്കരണ തോത് പാലിക്കാതിരിക്കുക എന്നിവ നടപടിക്ക് വിധേയമാക്കും. സ്വദേശി വല്‍ക്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെടുന്നവര്‍ മആന്‍ റില്‍റസ്ദ് എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ 19911 എന്ന നമ്പറിലോ വിവരമറിയിക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു.