Saudi Arabia
money was brought to Riyadh court for release of abdul rahim who imprisoned in saudi
Saudi Arabia

അബ്ദുൽ റഹീമിന്റെ മോചനം; ദിയാധനം റിയാദ് കോടതിയിൽ എത്തിച്ചു

Web Desk
|
11 Jun 2024 7:40 PM GMT

ഇരു വിഭാഗവും കോടതിയിൽ എത്തി ഒത്തുതീർപ്പ് വ്യവസ്ഥകളിൽ ഒപ്പുവയ്ക്കുന്നതോടെ റഹീമിന്റെ മോചനം സാധ്യമാകും.

റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി സ്വരൂപിച്ച ദിയാധനം റിയാദ് കോടതിയിൽ എത്തിച്ചു. റിയാദ് ഗവർണറേറ്റിൽ നിന്നുള്ള 34 കോടി രൂപയുടെ ചെക്കാണ് കോടതിയിൽ എത്തിയത്. പെരുന്നാളവധി കഴിഞ്ഞ് കോടതി തുറന്നാൽ തുടർനടപടികൾ പൂർത്തിയാകും.

വധശിക്ഷ ഒഴിവാക്കാൻ അനുരഞ്ജന കരാറില്‍ വാദി, പ്രതി ഭാഗം പ്രതിനിധികള്‍ ഒപ്പുവച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യൻ എംബസി റിയാദ് ഗവർണറേറ്റിന് കൈമാറിയ ചെക്കാണ് ഇന്ന് കോടതിയിലെത്തിയത്. ഇതോടെ അവസാന ഘട്ട നടപടികളിലേക്കാണ് കേസ് എത്തിയത്.

നിലവിൽ പെരുന്നാൾ അവധിയിലാണ് കോടതി. അവധി കഴിഞ്ഞ് കോടതി പ്രവർത്തനം തുടങ്ങിയാൽ ഇരുകക്ഷികൾക്കും ഹാജരാകാനുള്ള നോട്ടീസ് അയക്കും. തിയതിയും സമയവും അറിയിച്ചുള്ള നോട്ടീസാണ് കോടതിയിൽനിന്ന് നൽകുക. ഇരു വിഭാഗവും കോടതിയിൽ എത്തി ഒത്തുതീർപ്പ് വ്യവസ്ഥകളിൽ ഒപ്പുവയ്ക്കുന്നതോടെ റഹീമിന്റെ മോചനം സാധ്യമാകും.

ഈ മാസം അവസാനത്തോടെ റഹീമിനെ മോചിപ്പിച്ച ശേഷം നാട്ടിലേക്ക് തിരിച്ചയയ്ക്കാനാണ് സഹായ സമിതിയുടെ ശ്രമം. ജയിലിൽ നിന്ന് നേരിട്ട് നാട്ടിലേക്കായിരിക്കും അയക്കുക. എംബസി ഉദ്യോഗസ്ഥന്‍ യൂസുഫ് കാക്കഞ്ചേരി, അറ്റോര്‍ണി സിദ്ദീഖ് തുവ്വൂര്‍ എന്നിവര്‍ റിയാദ് ഗവര്‍ണറേറ്റിലെത്തിയാണ് റിയാദ് ക്രിമിനല്‍ കോടതി ചീഫ് ജസ്റ്റിസിന്റെ പേരിലുള്ള 15 മില്യന്‍ റിയാലിന്റെ ചെക്ക് കൈമാറിയത്. റഹീം മോചനത്തിലെ ഏറ്റവും സുപ്രധാന നടപടിയാണ് ഇത്.


Similar Posts