Saudi Arabia
മക്കയിലെ ഹറം പള്ളിയിൽ സൗകര്യങ്ങൾ വർധിപ്പിക്കും; 58 വാതിലുകൾ കൂടി തുറക്കും
Saudi Arabia

മക്കയിലെ ഹറം പള്ളിയിൽ സൗകര്യങ്ങൾ വർധിപ്പിക്കും; 58 വാതിലുകൾ കൂടി തുറക്കും

Web Desk
|
24 Dec 2021 4:15 PM GMT

പള്ളിയുടെ ദൈനംദിന ശുചീകരണ പ്രവർത്തനങ്ങൾക്കായി നാലായിരത്തോളം തൊഴിലാളികളെ പുതുതായി നിയമിക്കും.

മക്കയിലെ ഹറം പള്ളിയിൽ കൂടുതൽ തീർഥാടകരെ സ്വീകരിക്കുന്നതിനായി സൗകര്യങ്ങൾ വർധിപ്പിക്കുന്നു. പള്ളിയിലേക്ക് പ്രവേശിക്കുന്നതിനും പുറത്ത് കടക്കുന്നതിനുമായി 58 വാതിലുകൾ കൂടി തുറക്കാൻ തീരുമാനിച്ചതായി ഹറം കാര്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം കൂടുതൽ തീർഥാടകർക്ക് സന്ദർശനം അനുവദിച്ച സാഹചര്യത്തിലാണ് നടപടി. മസ്ജിദുൽ ഹറമിന്റെ അടച്ചിട്ട 58 വാതിലുകൾ കൂടി തുറന്ന് നൽകുമെന്ന് ഹറം കാര്യ മന്ത്രാലയം വ്യക്തമാക്കി. ഇതിനു പുറമേ മറ്റു നിരവധി സൗകര്യങ്ങളും സേവനങ്ങളും ഒരുക്കുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്. പള്ളിയുടെ ദൈനംദിന ശുചീകരണ പ്രവർത്തനങ്ങൾക്കായി നാലായിരത്തോളം തൊഴിലാളികളെ പുതുതായി നിയമിക്കും.

വെള്ളിയാഴ്ചയിലെ ജുമുഅ പ്രാർഥനക്കെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനും സന്ദർശകരുടെ സുരക്ഷയും സൗകര്യവും വർധിപ്പിക്കുന്നതിനും പ്രത്യേക സംവിധാനമൊരുക്കും. കൃത്യമായ ഇടവേളകളിലെ ശുചീകരണം, അണുനശീകരണം, ഗതാഗത സേവനങ്ങൾ, കൂടുതൽ ശൗചാലയ സൗകര്യങ്ങൾ, മാലിന്യ ശേഖരണത്തിനുള്ള സൗകര്യങ്ങൾ എന്നിവ വർധിപ്പിക്കുന്നതിനും മന്ത്രാലയം പ്രത്യേക പദ്ധതി നടപ്പിലാക്കും.

Related Tags :
Similar Posts