ഹറമില്‍ കൂടുതല്‍ തീര്‍ഥാടകര്‍ക്ക് പ്രവേശനം; കഅ്ബയുടെ മുറ്റത്ത് കൂടുതല്‍ സജീകരണങ്ങള്‍ ഒരുക്കുന്നു
|അറുപതിനായിരത്തിലേറെ തീർഥാടകരാണ് നിലവിൽ ദിവസേന മക്കയിലെത്തുന്നത്.
ഹറമില്‍ കൂടുതല്‍ തീര്‍ഥാടകര്‍ക്ക് പ്രവേശനം നൽകാനായി കഅ്ബയുടെ മുറ്റത്ത് കൂടുതൽ സൗകര്യമൊരുക്കി. ത്വവാഫ് അഥവാ കഅ്ബ പ്രദക്ഷിണം നടത്തുന്നതിനായി 25 പുതിയ വരികൾ കൂടി പുതുതായി ചേർത്തിട്ടുണ്ട്. നമസ്കാരത്തിനും കൂടുതൽ സൗകര്യം ഒരുക്കി.
അറുപതിനായിരത്തിലേറെ തീർഥാടകരാണ് നിലവിൽ ദിവസേന മക്കയിലെത്തുന്നത്. കൂടുതൽ തീർഥാടകർക്ക് സൗകര്യമൊരുക്കാനാണ് ഇപ്പോൾ 25 പുതിയ ട്രാക്കുകൾ . ഇതോടെ ഒരേ സമയം കൂടുതൽ ആളുകൾക്ക് കഅ്ബയെ വലയം ചെയ്യാം. നമസ്കാര സ്ഥലങ്ങളിലും കൂടുതൽ പേർക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. നേരത്തേതിൽ നിന്നും വ്യത്യസ്തമായി ഇപ്പോൾ ആളുകൾക്ക് വേഗത്തിൽ ഉംറ പെർമിറ്റ് ലഭിക്കും.
പലപ്പോഴും അതത് ദിവസങ്ങളിൽ തന്നെ പെർമിറ്റ് ലഭിക്കുന്നുണ്ട്. വാരാന്ത്യ ദിനങ്ങളിലാണ് തിരക്ക് കൂടുതൽ. തവക്കൽനാ ആപ് വഴിയാണ് ഉംറക്കുള്ള പെർമിറ്റ് ലഭിക്കുക. അല്ലെങ്കിൽ ഉംറ ഏജൻസികളുടെ സഹായത്തോടെ യാത്രാ സംഘങ്ങൾക്കും പെർമിറ്റ് ലഭ്യമാകും. മദീന പള്ളിയിലും കൂടുതൽ ആളുകൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്.