Saudi Arabia
commercial enterprises,Saudi arabia, women
Saudi Arabia

സൗദിയിൽ കൊമേഴ്ഷ്യല്‍ സ്ഥാപങ്ങളിലധികവും വനിതകളുടേത്

Web Desk
|
8 April 2023 5:03 PM GMT

പതിമൂന്ന് ലക്ഷത്തിലധികം വരുന്ന സ്ഥാപനങ്ങളില്‍ 40 ശതമാനവും വനിതകളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സൗദിയില്‍ കൊമേഴ്ഷ്യല്‍ രജിസ്‌ട്രേഷനുകളില്‍ അധികവും വനിതകളുടെ പേരിലാണെന്ന് വാണിജ്യ മന്ത്രാലയത്തിന്‍റെ വെളിപ്പെടുത്തല്‍. പതിമൂന്ന് ലക്ഷത്തിലധികം വരുന്ന സ്ഥാപനങ്ങളില്‍ 40 ശതമാനവും വനിതകളുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വാണിജ്യ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് 13,20,207 കൊമേഴ്ഷ്യല്‍ രജിസ്ട്രേഷനുകളുണ്ട്. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തെ അപേക്ഷിച്ച് ഇക്കഴിഞ്ഞ പാദത്തില്‍ വനിതകളുടെ പേരിലുള്ള കൊമേഴ്ഷ്യല്‍ രജിസ്ട്രേഷനുകള്‍ രണ്ടു ശതമാനം തോതില്‍ വര്‍ധിച്ചു.

കൊമേഴ്ഷ്യല്‍ രജിസ്ട്രേഷനുകളില്‍ 51 ശതമാനം യുവാക്കളുടെ പേരിലാണ്. ഏറ്റവും കൂടുതല്‍ കൊമേഴ്ഷ്യല്‍ രജിസ്ട്രേഷനുകളുള്ളത് റിയാദ് പ്രവിശ്യയിലാണ്. 3,91,003 എണ്ണം. രണ്ടാം സ്ഥാനത്തുള്ള മക്ക പ്രവിശ്യയില്‍ 3,13,542 ഉം മൂന്നാം സ്ഥാനത്തുള്ള കിഴക്കന്‍ പ്രവിശ്യയില്‍ 2,01,465 ഉം സ്ഥാപനങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാക്കിയുള്ളവ മറ്റു പ്രവിശ്യകളിലുമായി സ്ഥിതി ചെയ്യുന്നു. ഇവയില്‍ 40 ശതമാനവും വനിതകളുടെ പേരിലാണ് സ്ഥിതി ചെയ്യുന്നത്.

Similar Posts