Saudi Arabia
നക്ഷത്രങ്ങളുടെ മഴവിൽ പാതകൾ ഷാർജ   അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യും
Saudi Arabia

നക്ഷത്രങ്ങളുടെ മഴവിൽ പാതകൾ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പ്രകാശനം ചെയ്യും

Web Desk
|
7 Nov 2023 5:21 PM GMT

മാധ്യമപ്രവർത്തകനും, എഴുത്തുകാരനുമായ സാജിദ് ആറാട്ടുപുഴയുടെ പുതിയ പുസ്തകം ‘നക്ഷത്രങ്ങളുടെ മഴവിൽ പാതകൾ’ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രകാശനം ചെയ്യും.

നവംബർ 8 ബുധനാഴ്ച ഉച്ചക്ക് 2.30 ന് റൈറ്റേഴ്സ് ഫോറം ഹാളിലാണ് ചടങ്ങ്. മലയാള സാഹിത്യ , സാംസ്കാരിക മേഖലയിലെ നക്ഷത്ര തുല്ല്യരായ 12 പേരുടെ ജീവിതാനുഭവങ്ങളുടെ ഹൃദയം തൊട്ട എഴുത്താണ് പുസ്തക പ്രമേയം. ടി.ഡി രാമകൃഷ്ണനാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നു.

പ്രൊഫ. നിസാർ കാത്തുങ്കലിന്‍റെ പുസ്തകാസ്വാദനവും ചേർത്തിട്ടുണ്ട്. കോഴിക്കോട് കേന്ദ്രമായിട്ടുള്ള ഡസ്റ്റിനി ബുക്സ് ആണ് പ്രസാധകർ. സാജിദ് ആറാട്ടുപുഴയുടെ ആദ്യ പുസ്തകമായ മണൽ ശിൽപങ്ങളുടെ മൂന്നാം പതിപ്പ് അടുത്തിടെ പ്രസിദ്ധീകരിച്ചിരുന്നു.

രണ്ടാമത്തെ പുസ്തകമായ അറബിത്തെരുവുകളുടെ രണ്ടാം പതിപ്പും പുറത്തിറങ്ങി. ആദ്യകാല കാഥിക ഐഷാ ബീഗത്തിന്‍റെ ജീവിത ചരിത്രമാണ് മുന്നാമത്തെ പുസ്തകം.

Similar Posts