Saudi Arabia
Saudi Arabia
സൗദിയിൽ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ പാലക്കാട് സ്വദേശി മരിച്ചു
|21 July 2022 12:56 PM GMT
സൗദിയിലെ ജുബൈലിൽ ഗോഡൗണിണിലുണ്ടായ തീപിടിത്തത്തിൽ പാലക്കാട് സ്വദേശി മരിച്ചു. ജുബൈൽ ജബൽ സ്ട്രീറ്റിലെ ഇലക്ട്രിക് സ്ഥാപനത്തിലെ ജീവനക്കാരനായ കാരക്കുറിശി സ്രാമ്പിക്കൽ വീട്ടിൽ അബ്ദുല്ല-സൈനബ ദമ്പതികളുടെ മകൻ നാസർ സ്രാമ്പിക്കൽ(57) ആണ് മരിച്ചത്.
ഇന്ന് പകലാണ് ഗോഡൗണിൽ തീപ്പിടിത്തമുണ്ടായത്. അഗ്നിശമന സേനയാണ് തീ അണച്ചത്. പൊലീസെത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 30 വർഷമായി സൗദിയിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്തു വരുകയായിരുന്നു ഇദ്ദേഹം. ഹാലിയത്ത് ബീവിയാണ് നാസറിന്റെ ഭാര്യ. ഒരു മകൻ ബഹീജ് രണ്ടുമാസം മുമ്പ് മരിച്ചിരുന്നു. ബാസിം, സിത്തു എന്നിവരാണ് മറ്റു മക്കൾ.