Saudi Arabia

Navodaya gives cash help for treatment of Vijayarajan
Saudi Arabia
വിജയരാജന്‍ നവോദയയുടെ ചികിത്സാസഹായം നൽകി

20 Feb 2023 9:09 AM GMT
നവോദയ കോബാർ ഏരിയ ദോഹ യൂണിറ്റ് അംഗമായിരുന്ന കൊല്ലം സ്വദേശി വിജയരാജന്‍ നവോദയയുടെ ചികിത്സാസഹായം നൽകി. വിജയരാജൻ രണ്ടു തവണയായി ഹൃദയ ശസ്ത്രക്രിയക്ക് വിദേയമായി നാട്ടിൽ കഴിയുകയാണ്.
അദ്ദേഹത്തിന്റെ തുടർ ചികിത്സക്കായാണ് നവോദയ കൈത്താങ്ങാവുന്നത്. നവോദയ കോബാർ ഏരിയ സെക്രെട്ടറി ടി.എൻ ഷബീറിൽ നിന്നും ദോഹ യൂണിറ്റ് വെൽഫയർ കൺവീനർ ദേവദാസ് ചികിത്സാസഹായം ഏറ്റുവാങ്ങി. ചടങ്ങിൽ ഏരിയ ട്രഷറർ വിജയകുമാർ കടക്കൽ, ജോ. സെക്രെട്ടറി രമണൻ, സാമൂഹ്യക്ഷേമ കൺവീനർ പ്രകാശ് തട്ട, യൂണിറ്റ് സെക്രട്ടറി അജി വിജയൻ, യൂണിറ്റ് പ്രസിഡണ്ട് അനിൽകുമാർ, നവോദയ യൂണിറ്റ് പ്രവർത്തകരും പങ്കെടുത്തു.