Saudi Arabia
Navodaya Samskarikavedi Ramadan relief
Saudi Arabia

നവോദയ സാംസകാരികവേദി റമദാൻ റിലീഫ് കൈമാറി

Web Desk
|
14 April 2023 6:20 PM GMT

ദമ്മാം: നവോദയ സാംസകാരികവേദി ഈ വർഷത്തെ റമദാൻ റിലീഫ് പ്രവർത്തനത്തിന്റെ ഭാഗമായി ദമ്മാമിലെ ഡീപ്പോർട്ടേഷൻ സെന്ററിലെ അന്തേവാസികൾക്ക് അവശ്യ സാധനങ്ങൾ ഉൾപ്പെടുന്ന റമദാൻ കിറ്റുകൾ വിതരണം ചെയ്തു.

വിവിധ രാജ്യക്കാരായ 200 പേർക്ക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നവോദയ പ്രവർത്തകർ കിറ്റുകൾ കൈമാറി. സൗദി അധികൃതരുടെ അനുമതിയോടെ കഴിഞ്ഞ 15 വർഷം തുടർച്ചയായി ഡിപ്പോർട്ടേഷൻ സെന്ററിലെത്തി റമദാൻ മാസത്തിൽ നവോദയ സഹായം നൽകിവരാറുണ്ട്.

സ്ത്രീകൾക്കും കുട്ടികൾക്കുമടക്കം ആവശ്യമായി വരുന്ന വസ്തുക്കൾ അടങ്ങിയ കിറ്റ് നവോദയ അംഗങ്ങളിൽ നിന്നും, പ്രവാസി വ്യാപാരി-വ്യവസായികളെ കൂടാതെ പൊതു സമൂഹത്തിൽ നിന്നു കൂടിയാണ് കണ്ടെത്തുന്നത്.

നവോദയയുടെ കുടുംബവേദി ഉൾപ്പെടെയുള്ള വിവിധ ഘടകങ്ങൾ നിത്യോപയോഗ സാധനങ്ങൾ സമാഹരിക്കുന്നതിൽ ഭാഗമായി. ലോക കേരള സഭാംഗവും കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനുമായ നാസ്സ് വക്കം, നവോദയ ജനറൽ സെക്രട്ടറി റഹീം മടത്തറ, സാമൂഹ്യക്ഷേമ വിഭാഗം ചെയർമാൻ ഹനീഫ മൂവാറ്റ്പുഴ, കോർഡിനേറ്റർ രഞ്ജിത് വടകര, ജോ. കൺവീനർ ഗഫൂർ ദല്ല, നവോദയ കേന്ദ്ര എക്‌സികുട്ടീവ് അംഗം ഉണ്ണി എങ്ങണ്ടിയൂർ, കുടുംബവേദി സാമൂഹ്യക്ഷേമ ചെയർമാൻ ഹമീദ് നൈന, വനിതാവേദി കൺവീനർ രശ്മി രാമചന്ദ്രൻ, കുടുംബവേദി ജോ. സെക്രട്ടറി അനു രാജേഷ് എന്നിവരും മറ്റു പ്രവർത്തകരും റമദാൻ റിലീഫ് പ്രവർത്തനത്തിൽ പങ്കെടുത്തു.

Similar Posts