'നവോത്ഥാന മൂല്യങ്ങളും പ്രവാസവും': സെമിനാർ സംഘടിപ്പിച്ച് ദമ്മാം നവോദയ സാംസ്‌കാരിക വേദി
|കേരള നവോത്ഥാനത്തില്‍ വേണ്ടത് പോലെ രേഖപ്പെടുത്താതെ പോയവരാണ് പ്രവാസികളും അവരുടെ മുന്‍ഗാമികളുമെന്ന് സാഹിത്യകാരന്‍ ശിഹാബുദ്ധീന്‍ പൊയ്ത്തുകടവ്
ദമ്മാം നവോദയ സാംസ്‌കാരിക വേദി 'നവോത്ഥാന മൂല്യങ്ങളും പ്രവാസവും' എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. പരിപാടിയില്‍ സാഹിത്യകാരന്‍ ശിഹാബുദ്ധീന്‍ പൊയ്ത്തും കടവ് മുഖ്യ അതിഥിയായി.
കേരള നവോത്ഥാനത്തില്‍ വേണ്ടത് പോലെ രേഖപ്പെടുത്താതെ പോയവരാണ് പ്രവാസികളും അവരുടെ മുന്‍ഗാമികളുമെന്ന് സെമിനാര്‍ ഉല്‍ഘാടനം ചെയ്ത് സംസാരിച്ച സാഹിത്യകാരന്‍ ശിഹാബുദ്ധീന്‍ പൊയ്ത്തുകടവ് പറഞ്ഞു. കേരളത്തിന്റെ സാമ്പത്തിക നവേത്ഥാന പ്രവര്‍ത്തനങ്ങളില്‍ ആദ്യം പങ്കുചേര്‍ന്നവര്‍ പ്രവാസികളാണ്. അപകടകരമായ സാഹചര്യങ്ങളെ തരണം ചെയ്താണ് പ്രവാസത്തിന് തുടക്കമിട്ടത്. അതില്‍ ജീവന്‍ പൊലിഞ്ഞവരും, പരാജയം ഏറ്റുവാങ്ങിയവരും, ദീര്‍ഘനാളായി തിരിച്ചെത്താത്തവും ഉള്‍പ്പെടും. ഇവരെ കൂടി ഉള്‍കൊള്ളുമ്പോഴാണ് കേരളത്തിന്റെ നവോത്ഥാന ചരിത്രം പൂര്‍ണ്ണമാകുകയുള്ളുവെന്ന് ശിഹാബുദ്ധീന്‍ പറഞ്ഞു. വിവിധ സംഘടനാ മാധ്യമ പ്രതിനിധികള്‍ സംബന്ധിച്ചു.
പ്രദീപ് കൊട്ടിയം, മോഹനന്‍ വെള്ളിനേഴി, ബഷീര്‍ വരോട്, റഹീം മടത്തറ, കൃഷണകുമാര്‍ ചവറ എന്നിവര്‍ സംസാരിച്ചു. ഷമീം നാണത്ത്, അനുരാജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.