Saudi Arabia
New leadership for Riyadh OICc
Saudi Arabia

റിയാദ് ഒഐസിസിക്ക് പുതിയ നേതൃത്വം; ഭാരവാഹികളെ സമവായത്തിലൂടെ തെരഞ്ഞെടുത്തു

Web Desk
|
13 Dec 2023 7:41 PM GMT

നിർവാഹക സമിതി അംഗങ്ങളടക്കം നാൽപതിലേറെ പേരുള്ള പുതിയ കമ്മിറ്റിയാണ് നിലവിൽ വന്നത്

സൗദിയിലെ റിയാദിൽ കോൺഗ്രസ് പോഷക ഘടകമായ ഒഐസിസിക്ക് പതിമൂന്ന് വർഷത്തിന് ശേഷം പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തു. ഒരു വർഷം നീണ്ട മെമ്പർഷിപ്പ് കാമ്പയിന് ശേഷമാണ് പുതിയ ഭാരവാഹികളെ സമവായ ചർച്ചയിലൂടെ തെരഞ്ഞെടുത്തത്. അബ്ദുള്ള വല്ലാഞ്ചിറയും സലീം കളക്കരയുമാണ് സംഘടനയെ നയിക്കുക.

സമവായ ചർച്ചകളിലൂടെയാണ് ഒഐസിസി ഭാരവാഹികളെ റിയാദിൽ തെരഞ്ഞെടുത്തത്. മറ്റെല്ലാ സ്ഥാനത്തേക്കും സമവായത്തിലൂടെ ധാരണയെത്തിയെങ്കിലും പ്രസിഡണ്ട് സ്ഥാനത്തേക്ക് തീരുമാനമായില്ല. ഇതോടെ തെരഞ്ഞെടുപ്പിലേക്ക് പോകാതിരിക്കാൻ വീണ്ടും സമവായത്തിലെത്തി. മൂന്ന് വർഷമാണ് സംഘടനാ കാലാവധി. ഇതിനാൽ ആദ്യത്തെ ഒരു വർഷം അബ്ദുള്ള വല്ലാഞ്ചിറയാകും പ്രസിഡന്റ്‌. പിന്നീടുള്ള രണ്ട് വർഷം സലീം കളക്കരയും നയിക്കും.

ഒഐസിസിയുടെ ഒരു വർഷത്തിലേറെക്കാലം നീണ്ടു നിന്ന മെമ്പർഷിപ്പ് കാമ്പയിനും തുടർന്ന് നടന്ന ജില്ലാ കമ്മറ്റി തിരഞ്ഞെടുപ്പും പൂർത്തിയാക്കിയാണ് സെൻട്രൽ കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നത്. കഴിഞ്ഞ പതിമൂന്നു വർഷകാലം കുഞ്ഞികുമ്പളയായിരുന്നു പ്രസിഡണ്ട്. സമവായ ചർച്ചകൾക്ക് നേതൃത്വം കൊടുത്തത് ഗ്ലോബൽ മെമ്പർ നൗഫൽ പാലക്കാടനും മുൻ പ്രസിഡണ്ട് കുഞ്ഞി കുമ്പളയുമായിരുന്നു. നവാസ് വെള്ളിമാട്കുന്ന് വർക്കിങ് പ്രസിഡണ്ടായിരിക്കും. ഫൈസൽ ബഹസ്സൻ സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറിയും. സുഗതൻ നൂറനാടാണ് ട്രഷറർ. ഏഴ് വൈസ് പ്രസിഡണ്ടുമാർ, നാല് ജനറൽ സെക്രട്ടറിമാരേയും തെരഞ്ഞെടുത്തു. നിർവാഹക സമിതി അംഗങ്ങടക്കം നാൽപതിലേറെ പേരുള്ള പുതിയ കമ്മിറ്റിയാണ് നിലവിൽ വന്നത്.

Related Tags :
Similar Posts