ദമ്മാം കൊണ്ടോട്ടിയന്‍സ് പാചക മത്സരം സംഘടിപ്പിക്കുന്നു.
|ചിക്കൻ ബിരിയാണി, ചിക്കൻ 65 ഇനങ്ങളിലാണ് പാചക മത്സരം നടക്കുക
ദമ്മാം:കൊണ്ടോട്ടിയൻസ് @ ദമ്മാം കൂട്ടായ്മയുടെ നേതൃത്വത്തിൽ പാചക മത്സരം 2024 സംഘടിപ്പിക്കുന്നു. ചിക്കൻ ബിരിയാണി, ചിക്കൻ 65 ഇനങ്ങളിലാണ് പാചക മത്സരം നടക്കുക . 2024 മാർച്ച് 2 ശനിയാഴ്ച വൈകുന്നേരം 6 മണിക്കാണ് മത്സരം നടക്കുക, ദമ്മാമിലെ റോയൽ മലബാർ റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടക്കുന്ന മത്സരത്തിൽ കിഴക്കൻ പ്രവിശ്യയിലെ എല്ലാ മലയാളികൾക്കും ആൺ - പെൺ ഭേദമന്യേ പങ്കെടുക്കാൻ അവസരം ലഭിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന ഇരുപതു പേർക്കാണ് പങ്കെടുക്കാൻ അവസരം ലഭിക്കുക . കിഴക്കൻ പ്രവിശ്യയിൽ പ്രഗത്ഭ ഷെഫുമാർ വിധിനിർണയം നടത്തുന്ന മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും പങ്കെടുക്കുന്ന മറ്റുള്ളവർക്ക് പ്രോത്സാഹന സമ്മാനങ്ങളും നൽകും. കിഴക്കൻ പ്രവിശ്യയിൽ ആദ്യമായാണ് ആൺ-പെൺ വ്യത്യാസം ഇല്ലാതെ പങ്കെടുക്കാൻ അവസരം നൽകുന്ന പാചക മത്സരം നടക്കുന്നതു എന്ന് പ്രസിഡന്റ് ആലിക്കുട്ടി ഒളവട്ടൂർ അഭിപ്രായപ്പെട്ടു.
പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി ആലിക്കുട്ടി ഒളവട്ടൂർ കൺവീനർ ആയും റിയാസ് ഫിനാൻസ് കോഓർഡിനേറ്റർ ആയും കമ്മിറ്റി രൂപീകരിച്ചതായി സെക്രട്ടറി അഷ്റഫ് തുറക്കൽ അറിയിച്ചു .
പാചകമത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിശദ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും താഴെ കൊടുത്ത നമ്പറിൽ ഫെബ്രുവരി 20 നു മുമ്പായി ബന്ധടപ്പെടേണ്ടതാണ്.
ഷമീർ വിപി(055 135 1792),
റിയാസ് എം(050 905 7078)