Saudi Arabia
ചൈനയുമായുള്ള എണ്ണ വ്യാപാരത്തിൽ കറൻസി മാറ്റം വരുത്തുമെന്ന വാർത്ത അടിസ്ഥാന രഹിതം: സൗദി അറേബ്യ
Saudi Arabia

'ചൈനയുമായുള്ള എണ്ണ വ്യാപാരത്തിൽ കറൻസി മാറ്റം വരുത്തുമെന്ന വാർത്ത അടിസ്ഥാന രഹിതം': സൗദി അറേബ്യ

Web Desk
|
17 March 2022 5:41 PM GMT

വാർത്തക്ക് പിന്നാലെ യുവാനിന്റെ മൂല്യത്തിൽ വർധനവും രേഖപ്പെടുത്തിയിരുന്നു

സൗദി ചൈന എണ്ണ വ്യാപാരത്തിൽ കറൻസി മാറ്റം വരുത്തുമെന്ന വാർത്ത നിഷേധിച്ച് സൗദി അറേബ്യ. യു.എസ് ഡോളറിന് പകരം ചൈനിസ് കറൻസിയായ യുവാൻ സ്വീകരിക്കാൻ സൗദി അറേബ്യ പഠനം നടത്തുന്നതായാണ് വാർത്ത പുറത്തുവന്നത്. വാർത്തക്ക് പിന്നാലെ യുവാനിന്റെ മൂല്യത്തിൽ വർധനവും രേഖപ്പെടുത്തിയിരുന്നു. എന്നാൽ വാർത്ത അടിസ്ഥാന രഹിതമാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി.

ആഗോള എണ്ണ വ്യപാരത്തിലെ കറൻസി മാറ്റത്തെ കുറിച്ച് രാജ്യം ചർച്ച ചെയ്തിട്ടില്ലെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ചൈനയടക്കം എല്ലാ രാഷ്ട്രങ്ങളുമായി എണ്ണ ഇടപാടുകൾക്ക് സൗദി ഉപയോഗപ്പെടുത്തുന്ന കറൻസി ഡോളറാണ്. ഇതിനിടയിലാണ് യുവാൻ കറൻസി വഴി എണ്ണ വിൽക്കാൻ സൗദിക്കും ചൈനക്കുമിടയിൽ ഉദ്യോഗസ്ഥതല ചർച്ചകൾ നടത്തുന്നതായി അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് പുറത്ത് വിട്ടത്. ഇതോടെ കഴിഞ്ഞ ദിവസം ചൈനീസ് കറൻസിയായ യുവാന്റെ മൂല്യത്തിലും വർധനവുണ്ടായി.

സൗദിക്ക് പുറമെ മറ്റ് ചില ഗൾഫ് രാജ്യങ്ങളുമായുള്ള എണ്ണ ഇടപാടിലും യുവാൻ കൊണ്ടുവരാൻ ആലോചന നടക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നു. ആഗോള വിപണയിലും എണ്ണ ഇടപാടുകളിലും അമേരിക്കൻ ഡോളറാണ് കാലങ്ങളായി ഉപയോഗിച്ചു വരുന്നത്. ഇതിന് ഭീഷണി സൃഷ്ടിക്കുന്ന തരത്തിലാണ് വാർത്തകൾ പുറത്ത് വന്നത്.

Similar Posts