Saudi Arabia
നെയ്മർ സൗദിയിൽ വിമാനമിറങ്ങി; പ്രസന്റേഷൻ നാളെ റിയാദിൽ
Saudi Arabia

നെയ്മർ സൗദിയിൽ വിമാനമിറങ്ങി; പ്രസന്റേഷൻ നാളെ റിയാദിൽ

Web Desk
|
18 Aug 2023 5:30 PM GMT

നെയ്മർ ജൂനിയറിന്റെ ആദ്യ മത്സരം ഈ മാസം 24നാണ്

റിയാദ്: പി.എസ്.ജി വിട്ട് അൽ ഹിലാലിൽ എത്തിയ നെയ്മർ ജൂനിയറിന്റെ പ്രസന്റേഷൻ നാളെ നടക്കും. നാളെ അൽ ഹിലാൽ അൽ ഫൈഹ ക്ലബ്ബിനെ നേരിടുന്നുണ്ട്. ഈ മത്സരത്തിന് മുന്നോടിയായാകും പ്രസന്റേഷൻ നടക്കുക. പ്രസന്റേഷനായുള്ള 60000 ടിക്കറ്റുകളും ഇതിനകം തന്നെ വിറ്റഴിഞ്ഞു. ക്ലബ്ബിൽ ചേരാനായി നെയ്മർ സൗദിയിൽ വിമാനമിറങ്ങി. താരത്തിന്റെ ആദ്യ മത്സരം ഈ മാസം 24നാണ്.

ഫുട്‌ബോൾ പ്രേമിയായ ശതകോടീശ്വരൻ വലീദ് ഇബ്‌നു തലാലിന്റെ വിമാനത്തിലാണ് നെയ്മർ സൗദിയിലെത്തിയത്.

നെയ്മറിനായി ഫുട്‌ബോൾ ലോകം ഒരു താരത്തിന്റെ പ്രസന്റേഷനിലും മുമ്പ് കണ്ടിട്ടില്ലാത്തത്ര വലിയ ഒരുക്കങ്ങളാണ് അൽ ഹിലാൽ നടത്തുന്നത്. എഴുപതിനായിരത്തോളം പേർക്കിരിക്കാവുന്ന റിയാദ് കിങ് ഫഹദ് സ്റ്റേഡിയത്തിലേക്കുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. 10ആം നമ്പർ ജേഴ്‌സിയിൽ നെയ്മർ സൗദി ക്ലബ്ബിനായി നാളെ ഒരുങ്ങിയിറങ്ങും.

2026 വരെ നീണ്ടു നിൽക്കുന്ന 2 ഫുട്‌ബോൾ സീസണിലേക്കുള്ള കരാറിലൂടെ പ്രതിവർഷം 1454 കോടി രൂപയ്ക്കടുത്താണ് നെയ്മറിന് ലഭിക്കുക. അതായത് ഒരു മാസം 121 കോടി രൂപ. പി.എസ്.ജിക്ക് 832 കോടിയോളം രൂപ ട്രാൻസ്ഫർ ഫീസ് നൽകിയാണ് ബാഴ്‌സലോണയിലേക്ക് പോകാനിരുന്ന താരത്തെ ഹിലാൽ സ്വന്തമാക്കിയത്. ഇതിനു പുറമെ ഓരോ ജയിക്കുന്ന മത്സരങ്ങൾക്കും കിരീടങ്ങൾക്കും പ്രത്യേകം പ്രതിഫലമുണ്ടാകും.

Similar Posts