Saudi Arabia
കോവിഡ് വാക്സിനെടുത്തില്ലെങ്കില്‍ സൗദിയിൽ ജോലി നഷ്ടമാകും
Saudi Arabia

കോവിഡ് വാക്സിനെടുത്തില്ലെങ്കില്‍ സൗദിയിൽ ജോലി നഷ്ടമാകും

Web Desk
|
1 Aug 2021 5:51 PM GMT

സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിനും പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിനും വാക്സിനെടുത്തവർക്ക് മാത്രമാകും അനുമതി

സൗദിയിൽ കോവിഡ് വാക്സിൻ നിർബന്ധമാക്കി സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിനും പൊതു പരിപാടികളിൽ പങ്കെടുക്കുന്നതിനും വാക്സിനെടുത്തവർക്ക് മാത്രമാകും അനുമതി. വാക്സിൻ സ്വീകരിക്കാത്തവരെ 20 ദിവസം കഴിഞ്ഞാൽ നിബന്ധനകൾ പാലിച്ച് പിരിച്ചുവിടാനും സ്ഥാപനങ്ങൾക്ക് അനുമതിയുണ്ട്.

സമ്പൂർണമായ വാക്സിനേഷൻ പദ്ധതിയിലൂടെ സാധാരണ നിലയിലേക്ക് രാജ്യത്തെ എത്തിക്കുകയെന്ന മന്ത്രാലയത്തിന്‍റെ ലക്ഷ്യത്തിന്‍റെ ഭാഗമായാണ് നടപടി. പുതിയ നിയമ പ്രകാരം വാക്സിനെടുക്കാത്തവർക്ക് അടുത്തഘട്ടത്തോടെ ജോലി നഷ്ടമാകും. സ്വകാര്യ-സർക്കാർ സ്ഥാപനങ്ങൾക്ക് പ്രാബല്യത്തിലായ നിയമത്തിന്‍റെ വിശദാംശങ്ങൾ ഇങ്ങനെയാണ്.

  • സൗദിയിൽ ഏതു സ്ഥാപനങ്ങളിലും പ്രവേശനം വാക്സിനെടുത്തവർക്ക് മാത്രമായിരിക്കും.
  • പൊതു, സ്വകാര്യ പരിപാടികളിൽ പങ്കെടുക്കാനും ഇമ്യൂൺ സ്റ്റാറ്റസ് തവക്കൽനാ ആപ്പിലുള്ളവർക്കേ അനുമതിയുണ്ടാകൂ.
  • വാക്സിനെടുക്കാത്തവർക്ക് തൽക്കാലം വീട്ടിലിരുന്ന് ജോലി ചെയ്യാൻ സ്ഥാപനത്തിന് അനുമതി നൽകാം. ഇവർ ആഗസ്റ്റ് ഒൻപതിനകം വാക്സിനെടുത്തിരിക്കണം.
  • ആഗസ്റ്റ് ഒൻപതിനകവും വാക്സിനെടുക്കാത്തവരെ ശമ്പളമില്ലാത്ത നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കണം.
  • നിർബന്ധിത അവധി 20 ദിനം പിന്നിട്ടിട്ടും വാക്സിനെടുത്തില്ലെങ്കിൽ സ്ഥാപനത്തിന് തൊഴിൽ കരാർ റദ്ദാക്കാം.
  • സർക്കാർ സ്ഥാപനത്തിലുള്ളവർ വാക്സിൻ എടുത്തില്ലെങ്കിൽ അവർക്ക് വർക് ഫ്രം ഹോം സംവിധാനം നടപ്പാക്കും. .

അതിനിടെ പ്രവാസികളുടെ സർട്ടിഫിക്കറ്റുകള്‍ അംഗീകരിക്കുന്നത് വേഗത്തിലായിട്ടുണ്ട്. തവക്കൽനാ ആപിലെ സാങ്കേതിക തടസ്സങ്ങൾ നീങ്ങിയതോടെയാണ് പ്രവാസികളുടെ സർട്ടിഫിക്കറ്റുകളും അംഗീരിക്കുന്നത് വേഗത്തിലായത്.

Related Tags :
Similar Posts