അല്‍ഖോറയിഫ് പെട്രോളിയത്തിൻ്റെ ഓഹരി സ്വന്തമാക്കി പിഐഎഫ്
|കമ്പനിയുടെ 25 ശതമാനം ഓഹരി കൈമാറും
സൗദിയിലെ മുന്‍നിര ഓയില്‍ ആന്റ് ഗ്യാസ് കമ്പനിയായ അല്‍ഖൊറയിഫ് പെട്രോളിയത്തിന്റെ ഓഹരി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഏറ്റെടുക്കുന്നു. കമ്പനിയുടെ 25 ശതമാനം ഓഹരി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന് കൈമാറും. ഇത് സംബന്ധിച്ച കരാറില്‍ കമ്പനിയും പി.ഐ.എഫും ധാരണയിലെത്തി.
ഊര്‍ജ്ജ സേവന വ്യവസായത്തിലെ സാനിധ്യം വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പുതിയ നീക്കം. മൂലധന വര്‍ധനവിലൂടെയും പുതിയ ഓഹരി സബ് സ്‌ക്രിപ്ഷനിലൂടെയുമാണ് ഇത് സാധ്യമാക്കുക.
പി.ഐ.എഫിന്റെ തീരുമാനം സ്വകാര്യ മേഖലാ കമ്പനികളുടെ വളര്‍ച്ചയെ പ്രോല്‍സാഹിപ്പിക്കുന്നതിനും വ്യാവസായിക വികസനത്തിനും ആക്കം കൂട്ടും. ഒപ്പം രാജ്യത്തിന്റെ കയറ്റുമതി വരുമാനം വര്‍ധിപ്പിക്കുന്നതിനും ഇത് സഹായിക്കും.
എണ്ണ വാതക ഉല്‍പാദന രംഗത്തെ ഉപകരണങ്ങള്‍, സാങ്കേതി വിദ്യകള്‍, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ വികസിപ്പിക്കുന്നതിലും ഉല്‍പാദിപ്പിക്കുന്നതിലും മുന്‍നിരയിലുള്ള കമ്പനിയാണ് അല്‍ഖോറയിഫ്.