Saudi Arabia
Onam Ponnonam
Saudi Arabia

ഓണം പൊന്നോണം; അൽ ഹസ്സയിൽ ഓണാഘോഷങ്ങൾക്ക് തുടക്കമായി

ഹാസിഫ് നീലഗിരി
|
27 Aug 2023 7:04 PM GMT

സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ ഹസ്സയിൽ ഓണാഘോഷങ്ങൾക്ക് തുടക്കമായി. അൽ മൂസ ഹോസ്പിറ്റലിലെ മലയാളി കൂട്ടായ്മ വൈവിധ്യമാർന്ന "ഓണം പൊന്നോണം" എന്ന പേരിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

രാവിലെ നടന്ന സാംസ്കാരിക സമ്മേളനത്തോടെയാണ് ആഘോഷ പരിപാടികൾക്ക് തുടക്കമായത്. അൽ മൂസ ഹോസ്പിറ്റൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ശൈലേഷ് ചന്ദർ ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാൻ ഷിബി മോഹനൻ അധ്യക്ഷനായിരുന്നു. ഹനീഫ മൂവാറ്റുപുഴ (നവോദയ), ഉമർ കോട്ടയിൽ (ഒഐസിസി), ഡോ. ഛായാ സുനിൽ, ഉണ്ണികൃഷ്ണൻ നായർ, ഹിരൺ ദാസ് , റിജോ ഉലഹന്നാൻ, അനൂപ് മാത്യു, മോബിൻ, അജയ ഗോപാലകൃഷ്ണൻ, എന്നിവർ ആശംസകൾ നേർന്നു. ശ്രീവൈഗ ഷിബി

ജാനിഷ് കെ സ്വാഗതവും രക്ഷാധികാരി ലിജു വർഗ്ഗീസ് നന്ദിയും പറഞ്ഞു. ഇരുകണ്ണുകളും കെട്ടി ശ്രീവൈഗ ഷിബി പിയാനോയിൽ വായിച്ച ദേശീയഗാനം സദസ്സിൻ്റെ കരഘോഷങ്ങൾ ഏറ്റുവാങ്ങി.



ചെണ്ടമേളങ്ങളുടെയും, മാവേലിയുടെയും അകമ്പടിയോടെ ആരംഭിച്ച കലാവിരുന്ന് ആഘോഷ പരിപാടികളെ വർണ്ണാഭമാക്കി. മലയാളി മങ്കമാരുടെ തിരുവാതിരയും ക്ലാസിക്കൽ നൃത്തനൃത്യങ്ങളും അൽഹസ്സയിലെ കലാപ്രതിഭകൾ ഒരുക്കിയ സംഗീത വിരുന്നും സദസ്സിനെയാകെ ഇളക്കിമറിച്ചു.

ദമ്മാമിലെ കലാ സാംസ്കാരിക സംഘടനയായ "കെപ്റ്റ" അണിയിച്ചൊരുക്കിയ "നാട്ടരങ്ങ് " ഹസ്സയിലെ കലാസ്വാദകർക്ക് വേറിട്ടൊരനുഭവം തന്നെയായിരുന്നു. കലാപരിപാടികൾക്കിടയിൽ വിളമ്പിയ വിഭവസമൃദമായ ഓണസദ്യ ഒരേ സമയം മനസ്സും വയറും നിറച്ചു.

Similar Posts