Saudi Arabia
റിയാദിൽ പിസിഡബ്ല്യുഎഫ് കുടുംബ സംഗമം സംഘടിപ്പിച്ചു
Saudi Arabia

റിയാദിൽ പിസിഡബ്ല്യുഎഫ് കുടുംബ സംഗമം സംഘടിപ്പിച്ചു

Web Desk
|
6 Nov 2023 1:33 AM GMT

റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സഊദി റിയാദ് ചാപ്റ്റർ വിവിധ പരിപാടികളോടെ കുടുംബസംഗമം സംഘടിപ്പിച്ചു.

ബത്ത അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്കാരിക സംഗമം പ്രവാസി എഴുത്തുകാരൻ ജോസഫ് അതിരിങ്കൽ ഉദ്ഘാടനം ചെയ്തു. പിസിഡബ്ല്യുഎഫ് സൗദി നാഷണൽ കമ്മിറ്റി രക്ഷാധികാരിയും പ്രോഗ്രാം കമ്മിറ്റി ചെയർമാനുമായ സലിം കളക്കര അദ്ധ്യക്ഷത വഹിച്ചു.

ഗ്ലോബൽ പ്രസിഡന്റ് സിഎസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി. നാഷണൽ കമ്മിറ്റി പ്രസിഡന്റ് വിജു ദേവസ്യ അംഗത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.നാഷണൽ കമ്മിറ്റി ട്രഷററും സംഘാടക സമിതി കോർഡിനേറ്ററുമായ അൻസാർ നെയ്തല്ലൂർ ആമുഖ പ്രസംഗം നടത്തി.

സ്വാശ്രയ പൊന്നാനി പ്രൈവറ്റ് കമ്പനിയുടെ ഷെയർ സർട്ടിഫിക്കറ്റ് സിഎസ് പൊന്നാനിയിൽ നിന്നും സമീർ മേഘ ഏറ്റുവാങ്ങി. അബ്ദുല്ലതീഫ് കളക്കരയിൽ നിന്നും അംഗത്വം വാങ്ങി സ്വാശ്രയ കമ്പനി ഷെയർ സമാഹരണത്തിന് അസ്‌ലം കെ തുടക്കം കുറിച്ചു.

കോഴിക്കോട് മൈത്ര ഹോസ്പിറ്റലുമായി സഹകരിച്ച് പിസിഡബ്ല്യൂഎഫ് ജിസിസി മെമ്പർമാർക്ക് നടപ്പിലാക്കുന്ന ഹെൽത്ത് പ്രിവിലേജ് കാർഡ് സഊദി തല ഉദ്ഘാടനം എംഎ അബ്ദുൽ ഖാദറിനു നൽകി ഫഹദ് ബ്നു ഖാലിദ്‌ നിർവഹിച്ചു.

മാധ്യമ പ്രവർത്തകൻ നാസറുദ്ധീൻ വിജെ, കെടി അബൂബക്കർ, പിസിഡബ്ല്യുഎഫ് ദമ്മാം പ്രസിഡന്റ് ഷമീർ എൻപി , ഡോ. മുഹ്സിന ഹൈദർ , ഗ്ലോബൽ മീഡിയ കോർഡിനേറ്റർ ആദിൽ റഹ്മാൻ തുടങ്ങിയവർ ആശംസകൾ നേർന്നു. റിയാദ് ഘടകത്തിന് പുതിയ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

സംഘാടക സമിതി കൺവീനർ കബീർ കാടൻസ് സ്വാഗതവും, പ്രോഗ്രാം ഇവന്റ് കൺവീനർ ഷംസു കളക്കര നന്ദിയും പറഞ്ഞു. വിവിധ കലാ കായിക മത്സരങ്ങളും, ഹാജറ അബ്ദുൽ ഖാദറിന്റെ നേതൃത്വത്തിൽ സൗജന്യ മെഹന്ദി ഡിസൈനിംഗും' ഹസീന കൊടുവള്ളി,കരീം മാവൂർ എന്നിവരുടെ നേതൃത്വത്തിലുള്ള മ്യൂസിക്ക് നൈറ്റും നടന്നു.

ഫാജിസ്‌ പിവി, സുഹൈൽ മഖ്ദൂം, ഫസൽ മുഹമ്മദ്‌, അസ്‌ലം.കെ , മുഹമ്മദ് സംറൂദ് അയിങ്കലം, രമേഷ് നരിപ്പറമ്പ് , ഹബീബ്‌ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്‍കി.

Similar Posts