Saudi Arabia
കളമശ്ശേരി സ്ഫോടനത്തിലെ കുപ്രചരണങ്ങളെ   ജനം തിരിച്ചറിഞ്ഞു: പ്രവാസി വെൽഫെയർ
Saudi Arabia

കളമശ്ശേരി സ്ഫോടനത്തിലെ കുപ്രചരണങ്ങളെ ജനം തിരിച്ചറിഞ്ഞു: പ്രവാസി വെൽഫെയർ

Web Desk
|
7 Nov 2023 5:35 PM GMT

കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ പ്രാർത്ഥനാ ഹാളിൽ നടന്ന ബോംബ് സ്ഫോടനത്തിലെ നുണകളെ തിരിച്ചറിയാനും കേരളത്തിലെ മാധ്യമ പ്രവർനത്തിലെ സംഘപരിവാർ അനുകൂലികളായവരെ തിരിച്ചറിയാൻ സാധിച്ചെന്നും പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് സംഘടിപ്പിച്ച ടോബിൾ ടോക്ക് അഭിപ്രായപ്പെട്ടു.

വർഗീയതയും മുസ്ലിം വിരുദ്ധതയും അപര വിദ്വേഷവും വെറുപ്പും എത്ര വലുതാണെന്ന് തുറന്നുകാട്ടപ്പെട്ട ദിവസമായിരുന്നു കടന്നു പോയത്. ഏതു നിമിഷത്തിലും ആളിപ്പടരാവുന്ന വിധത്തിൽ സ്ഫോടനാത്മകമായ ഒരു സാഹചര്യം കേരളത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നത് അത്യധികം ജാഗ്രതയോടെ കാണേണ്ട കാര്യമാണ്.

മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം നൽകണം. ഇത്തരം കാര്യങ്ങൾ കേരളത്തിൽ ഒരിക്കൽ കൂടി ഉണ്ടാകാതിരിക്കാൻ യോജിച്ച പ്രവർത്തനം അനിവാര്യമാണന്ന് പ്രൊവിൻസ് പ്രസിഡൻറ് ഷബീർ ചാത്തമംഗലം അഭിപ്രായപ്പെട്ടു.

സാബിഖ് കോഴിക്കോട് വിഷയാവതരണം നടത്തി. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി അടിയന്തര സർവ്വകക്ഷി യോഗം ചേർന്ന സംസ്ഥാന സർക്കാരിന്റെയും പ്രതിപക്ഷ പാർട്ടികളുടെയും നിലപാടും കുപ്രചാരകർക്കെതിരെ കേസെടുത്തത് ശ്ലാഘനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുസ്‌ലിം സമുദായം മാപ്പുസാക്ഷികളാവുന്ന അവസ്ഥ ഏറെ ഖേദകരമാണെന്നും ഈ അവസ്ഥയിൽ നിന്ന് മുസ്ലിം സമുദായം മോചിതരാവേണ്ടതുണ്ടെന്നും കെഎംസിസി നേതാവ് ഫൈസൽ ഇരിക്കൂർ അഭിപ്രായപ്പെട്ടു. വ്യക്തമായ തെളിവില്ലാതെ ഏതെങ്കിലും വിഭാഗത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന മുഖ്യധാരാ മീഡിയകൾ ചെയ്‌തത്‌ വിഷലിപ്തമായ പ്രചാരണങ്ങൾ ആണെന്നും ജനങ്ങൾ ഇതിനെതിരെ ജാഗ്രതോയോടെ ഇരിക്കണമെന്നും ബൈജു കുട്ടനാട് പറഞ്ഞു.


സാമുഹ്യ-വിദ്യാഭ്യാസ പ്രവർത്തക കദീജ ഹബീബ് , പ്രവാസി അൽഖോബാർ വൈസ് പ്രസിഡണ്ട് ഫൗസിയ അനീസ്, നാഷ്ണൽ കമ്മിറ്റി അംഗം മുഹ്സിൻ ആറ്റശ്ശേരി എന്നിവരും സംസാരിച്ചു.

ജനറൽ സെക്രട്ടറി സുനില സലീം സ്വാഗതം പറഞ്ഞ ചടങ്ങിൽ റഊഫ് ചാവക്കാട് മോഡേറേറ്ററായിരുന്നു. ജംഷാദ് അലി, അൻവർ സലീം,ഫൈസൽ കുറ്റിയാടി, സമീയുള്ള കൊടുങ്ങല്ലൂർ, സലീം കണ്ണൂർ, ഷരീഫ് കൊച്ചി, ആഷിഫ് കൊല്ലം, സിദ്ധീഖ് ആലുവ, ഫാത്തിമ ഹാഷിം, അനീസ മെഹബൂബ്, ഷജീർ ടൂണേരി, നബീൽ പെരുമ്പാവൂർ, ജമാൽ പയ്യന്നൂർ, സാദത്ത് എന്നിവർ നേതൃത്വം നൽകി.

Similar Posts