Saudi Arabia
Plan to connect Saudi industrial cities with railway line
Saudi Arabia

സൗദിയിലെ വ്യവസായ നഗരങ്ങളെ റെയിൽവേ ലൈനുമായി ബന്ധിപ്പിക്കാൻ പദ്ധതി

Web Desk
|
21 Nov 2023 5:42 PM GMT

റിയാദ്, ജിദ്ദ മേഖലകളിലെ വ്യവസായ നഗരങ്ങളെ റെയിൽവേ ലൈനുമായി ബന്ധിപ്പിച്ച് ചരക്ക് ഗതാഗതം എളുപ്പമാക്കുകയാണ് ലക്ഷ്യം.

റിയാദ്: സൗദിയിലെ വ്യവസായ നഗരങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് റെയിൽ, ഹൈവേ പദ്ധതി വരുന്നു. റിയാദ്, ജിദ്ദ കിഴക്കൻ പ്രവിശ്യ വ്യവസായ നഗരങ്ങളെയും തുറമുഖങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. പദ്ധതി നടപ്പാക്കുന്നതിന് അന്താരാഷ്ട്ര കമ്പനികളുമായി ചർച്ച പുരോഗമിക്കുന്നതായി എൻ.ഐ.ഡി.എൽ.പി അറിയിച്ചു.

റിയാദ്, ജിദ്ദ മേഖലകളിലെ വ്യവസായ നഗരങ്ങളെ റെയിൽവേ ലൈനുമായി ബന്ധിപ്പിച്ച് ചരക്ക് ഗതാഗതം എളുപ്പമാക്കുകയാണ് ലക്ഷ്യം. സമാന്തരമായി ഹൈവേ വികസിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ നിർമാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര കമ്പനികളുമായി ചർച്ചകൾ നടത്തി വരുന്നതായി നാഷണൽ ഇൻഡസ്ട്രിയൽ ഡവലപ്പ്മെന്റ് ആന്റ് ലോജിസ്റ്റിക്സ് പ്രോഗ്രാം സി.ഇ.ഒ സുലൈമാൻ അൽ മസ്റുഇ പറഞ്ഞു. വ്യവസായ നഗരങ്ങളെ തുറമുഖങ്ങളുമായി ബന്ധിപ്പിക്കുന്നതിന്റെ ആദ്യഘട്ടം കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ പുരോഗമിക്കുകയാണ്. ദമ്മാം സെകൻഡ് ഇൻഡസ്ട്രിയൽ സിറ്റിയുമായി ബന്ധിപ്പിക്കുന്നതിനുള്ള നിർമാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. സുദൈർ വ്യവസായ നഗരത്തെയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സൗദിയെ ലോജിസ്റ്റിക്ക് രംഗത്തെ ആഗോള ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി കൂടിയാണ് പുതിയ നീക്കം.

Related Tags :
Similar Posts