'സേവനത്തിന്റെ പത്ത് വര്‍ഷങ്ങള്‍'; പ്രവാസി വെല്‍ഫെയര്‍ 10ാം വാര്‍ഷിക ലോഗോ പ്രകാശനം ചെയ്തു
|ഒക്ടോബർ അവസാനം വരെ നീണ്ടു നിൽക്കുന്ന വാർഷികാഘോഷ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ദമ്മാം: പ്രവാസി വെൽഫെയർ രൂപീകരണത്തിന്റ പത്താം വാർഷികാഘോഷത്തിന്റെ സൗദി കിഴക്കൻ പ്രവിശ്യയിലെ പ്രഖ്യാപനം പ്രൊവിൻസ് പ്രസിഡന്റ് ഷബീർ ചാത്തമംഗലം നിർവഹിച്ചു. വാർഷികവുമായി ബന്ധപ്പെട്ട് 'സേവനത്തിന്റെ പത്ത് വർഷങ്ങൾ' എന്ന ടാഗ് ലൈനിൽ പുറത്തിറക്കിയ ലോഗോ മാധ്യമപ്രവർത്തകൻ സാജിദ് ആറാട്ടുപ്പുഴ, പ്രൊവിൻസ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ ചേർന്ന് പ്രകാശനം ചെയ്തു. രാഷ്ട്രീയ സാമൂഹ്യ- സേവന, കലാ, സാംസ്‌കാരിക, വിദ്യാഭ്യാസ പ്രവർത്തങ്ങൾക്കൊപ്പം വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾക്കും മാതൃകയാകാൻ പ്രവാസി വെൽഫെയറിന് കഴിഞ്ഞതായി പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു. യുവ എഴുത്തുകാരൻ മുഷാൽ തഞ്ചേരി ആശംസകൾ നേർന്നു സംസാരിച്ചു.
ഒക്ടോബർ അവസാനം വരെ നീണ്ടു നിൽക്കുന്ന വാർഷികാഘോഷ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവാസി ഭാരവാഹികളായ റഊഫ് ചാവക്കാട്, സാബിക് കോഴിക്കോട്, അബ്ദുറഹീം, ശിഹാബ് മാങ്ങാടൻ അൻവർ ഫസൽ എന്നിവർ സംസാരിച്ചു. ഫൈസൽ കുറ്റ്യാടി, അഡ്വ: നവീൻ, ജുബൈരിയ ഹംസ, ഫാത്തിമ ഹാഷിം തുടങ്ങിയവർ സംബന്ധിച്ചു.സുനില സലീം, സിറാജ് തലശേരി എന്നിവർ നേതൃത്വം നൽകി.