Saudi Arabia
സൗദിയിൽ അനുമതി നൽകിയ സ്വകാര്യ കോളേജുകൾ മൂന്നു മേഖലയിൽ
Saudi Arabia

സൗദിയിൽ അനുമതി നൽകിയ സ്വകാര്യ കോളേജുകൾ മൂന്നു മേഖലയിൽ

Web Desk
|
7 Oct 2024 3:57 PM GMT

റിയാദ്, മദീന, കിഴക്കൻ പ്രവിശ്യകളിലാണ് കോളേജുകൾ സ്ഥാപിക്കുക

റിയാദ്: സൗദിയിൽ അനുമതി നൽകിയ സ്വകാര്യ കോളേജുകൾ എഞ്ചിനീയറിങ്, മെഡിക്കൽ, ബിസിനസ്, അഡ്മിനിസ്‌ട്രേഷൻ കോഴ്‌സുകൾ ലഭ്യമാക്കും. പത്ത് കോളേജുകളാണ് നിലവിൽ വരിക. റിയാദ്, മദീന, കിഴക്കൻ പ്രവിശ്യകളിലാണ് കോളേജുകൾ സ്ഥാപിക്കുക. സൗദി മന്ത്രി സഭയായാണ് കോളേജുകൾക്ക് അനുമതി നൽകിയത്.

റിയാദ്, മദീന, അൽ അഹ്‌സ, ഹഫർ അൽ ബാതിൻ, ഉനൈസ എന്നിവിടങ്ങളിലായാണ് സ്വകാര്യ കോളേജുകൾ വരുന്നത്. മെഡിക്കൽ, എഞ്ചിനീയറിംഗ്, അഡ്മിനിസ്‌ട്രേറ്റീവ് സ്‌പെഷ്യലൈസ്ഡ് കോളേജുകളാണ് സ്ഥാപിക്കുക. സൗദി മന്ത്രിസഭയാണ് ഇതിന് അംഗീകാരം നൽകിയിരുന്നത്. അൽ അഹ്‌സയിൽ സ്ഥാപിക്കുന്ന സ്ഥാപനത്തിന്റെ പേര് അൽ മൂസ കോളേജ് ഓഫ് മെഡിസിൻ ആൻഡ് സർജറി എന്നായിരിക്കും. എഞ്ചിനീയറിങ്, കമ്പ്യൂട്ടർ സയൻസ്, ബിബിഎ കോഴ്‌സുകളും ഇവിടെയുണ്ടാകും. മദീനയിൽ റയ്യാൻ എന്ന് പേരിട്ട സ്വകാര്യ നഴ്‌സിങ് കോളേജും നിലവിൽ വരും.

റിയാദിൽ അൽ നഹ്ദ എന്ന പേരിൽ വരുന്ന കോളേജിൽ മെഡിക്കൽ സയൻസ്, ഫാർമസി കോഴ്‌സുകൾ ലഭ്യമാകും. ഹഫർ അൽ ബാതിനിലെ ജദ്‌റ കോളേജിൽ അഡ്മിനിസ്‌ട്രേഷൻ, ഹ്യൂമൺ സയൻസസ് കോഴ്‌സുകളും ലഭിക്കും. ഉനൈസയിൽ നഴ്‌സിങ് കോളേജിനാണ് അനുമതി. ഹുഫൂഫിലെ ബത്‌റജീ കോളേജിൽ മെഡിക്കൽ സയൻസും, ടെക്‌നോളജിയും ഉണ്ട്. ഇതേ സ്ഥാപനം മദീനയിലും വരും. സൗദിയിൽ ആദ്യമായാണ് സ്വകാര്യ കോളേജുകൾക്ക് അനുമതി നൽകുന്നത്.


Similar Posts