സൗദിയിലെ സിറ്റി ഫ്ലവറിൽ റമദാൻ സൂഖ് പ്രവര്‍ത്തനമാരംഭിച്ചു
|റമദാന്, ഈദ് എന്നിവയെ വരവേല്‍ക്കാന്‍ ഏറ്റവും കുറഞ്ഞ വിലയാണ് സിറ്റി ഫ്ളവര്‍ സൂഖിന്റെ പ്രധാന ആകര്‍ഷണമെന്ന് മാനേജ്മെന്റ് അറിയിച്ചു
റിയാദ്: അറബ് നാഗരികത വിളിച്ചോതി സൗദിയിലെ സിറ്റി ഫ്ലവര്‍ ഹൈപ്പർമാർക്കറ്റുകളിൽ റമദാന് സൂഖ് പ്രവര്‍ത്തനം ആരംഭിച്ചു. റമദാന്, ഈദ് എന്നിവയെ വരവേല്‍ക്കാന്‍ ഏറ്റവും കുറഞ്ഞ വിലയാണ് സിറ്റി ഫ്ളവര്‍ സൂഖിന്റെ പ്രധാന ആകര്‍ഷണമെന്ന് മാനേജ്മെന്റ് അറിയിച്ചു. റമദാനില്‍ ഒഴിച്ചുകൂടാനാവാത്ത ഉത്പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വേഗം തെരഞ്ഞെടുക്കാന്‍ സൂഖിൽ അവസരം ലഭിക്കും. അറബ് നാഗരികത വളര്‍ന്നതും വികസിച്ചതും സൂഖുകൾ അഥവാ അറബ് പൈതൃക മാർക്കറ്റുകളിലാണ്. ഒത്തുചേരലിന്റെ ഉത്സവമേളമാണ് സൂഖുകള്‍.
സിറ്റി ഫ്ളവര്‍ ഗ്രൂപ്പ് സൂഖ് റമദാനിന്റെ ഭാഗമായി പുനരാവിഷ്കരിക്കുകയാണ്. റിയാദിലെ ബത്ഹയിലും സകാക്ക, ഹായില്‍, ജുബൈല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മറ്റു ഔട്ട് ലെറ്റുകളിലും പ്രത്യേക റമദാന് തമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. നൂറ്കണക്കിന് വിഭവങ്ങൾ സിറ്റി ഫ്ലവറിന്റെ എല്ലാ ശാഖയിലും ഒരുക്കിയിട്ടുണ്ട്. ഈത്തപ്പഴം മുതൽ പഴം ,പച്ചക്കറികളും, നാട്ടില്‍ ലഭിക്കുന്ന എല്ലാ പലചരക്ക് സാധനങ്ങളും ഒരു കുടകീഴില്‍ ലഭിക്കും. ഏപ്രിൽ 10 വരെയാണ് സൂഖ് നീണ്ടു നിൽക്കുക. ഈ സമയം സിറ്റി ഫ്ലവര്‍ ഔട്ട് ലെറ്റുകളില്‍ നിന്ന് എന്ത് സാധനങ്ങള്‍ വാങ്ങിച്ചാലും 50 റിയാല്‍ ഫ്രീ വൗച്ചര്‍ ലഭ്യമാകും .ഏപ്രില്‍ 12 മുതല്‍ 24 വരെ ഫ്രീ വൗച്ചര്‍ ഉപയോഗപെടുത്താം. 250 റിയാലിന്റെ വസ്ത്രങ്ങൾ മേടിച്ചാല്‍ 200 റിയാല്‍ നല്കിയാല് മതിയാകും.
റിയാദ് ബത്ത ഹൈപ്പർമാർക്കറ്റിൽ റമദാൻ സൂഖിന്റെ ഉദ്ഘാടനം അമേരിക്കന്‍ എംബസ്സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തന്സീല് സിദ്ധീഖ് കേക്ക് മുറിച്ച് നിർവഹിച്ചു.ചടങ്ങില്‍ പുഷ്പരാജ് , സിറ്റി ഫ്ലവര്‍ മാര്‍ക്കെറ്റിംഗ് മാനേജര്‍ നിബിന് ലാല്‍, ഡെപ്യൂട്ടി മാര്‍ക്കെറ്റിംഗ് മാനേജര്‍ നൗഷാദ് എ കെ , സ്റ്റോര്‍ മാനേജര്‍ സക്കീര്‍ ഇബ്രാഹിം എന്നിവര്‍ നേതൃത്വം നൽകി. നിരവധി സ്പെഷ്യല്‍ ഓഫറുകളും ഈ സമയമുണ്ട്. വിവിധ റമദാൻ പരിപാടികളും അരങ്ങേറും. എല്ലാ വിഭാഗങ്ങളിലും ഓഫറുകൾ ലഭ്യമാണ്.