Saudi Arabia
സൗദിയിൽ ധനകാര്യ സ്ഥാപനങ്ങളുടെ റമദാൻ പ്രവർത്തന സമയം പ്രഖ്യാപിച്ചു
Saudi Arabia

സൗദിയിൽ ധനകാര്യ സ്ഥാപനങ്ങളുടെ റമദാൻ പ്രവർത്തന സമയം പ്രഖ്യാപിച്ചു

Web Desk
|
16 Feb 2024 6:05 PM GMT

ധനകാര്യ സ്ഥാപനങ്ങളിലെ ഈ വർഷത്തെ പെരുന്നാൾ അവധി ദിനങ്ങൾ പത്ത് ദിവസം നീണ്ടു നിൽകുന്നതാണ്

റിയാദ്: സൗദി അറേബ്യയിൽ ധനകാര്യ സ്ഥാപനങ്ങളുടെ റമദാൻ മാസത്തിലെ പ്രവർത്തന സമയം പ്രഖ്യാപിച്ചു. ബാങ്കുകളുടെയും എക്‌സ്‌ചേഞ്ച് സെന്ററുകളുടെയും സമയക്രമം സൗദി സെൻട്രൽ ബാങ്കാണ് പുറത്ത് വിട്ടത്. റമദാൻ മാസത്തിൽ സൗദിയിലെ ബാങ്കുകൾ രാവിലെ 10 മുതൽ വൈകിട്ട് 4 മണി വരെയാണ് പ്രവർത്തിക്കുക. അതേസമയം ഫോറിൻ എക്‌സ്‌ചേഞ്ച് സെന്ററുകളുടെയും പേയ്‌മെന്റ് കമ്പനികളുടെയും പ്രവർത്തന സമയം വ്യത്യസ്തമാണ്. രാവിലെ 9:30 നും വൈകിട്ട് 5:30 നുമിടയിൽ ആറ് മണിക്കൂർ ഫ്ളെക്സിബിളായാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുക.

ധനകാര്യ സ്ഥാപനങ്ങളിലെ ഈ വർഷത്തെ പെരുന്നാൾ അവധി ദിനങ്ങൾ പത്ത് ദിവസം നീണ്ടു നിൽകുന്നതാണ്. ഏപ്രിൽ 4 മുതൽ 14 വരെ ചെറിയപെരുന്നാളിനും ജൂൺ 13 മുതൽ 23 വരെ ബലി പെരുന്നാളിനും സ്ഥാപനങ്ങൾ അവധിയായിരിക്കും. ഹജ്ജ് സീസണിൽ തീർഥാടകർക്ക് സേവനങ്ങൾ നൽകുന്നതിനായി വെള്ളിയാഴ്ചയും ശനിയാഴ്ചയും ഉൾപ്പെടെ മക്കയിലും മദീനയിലും ബാങ്കുകളും ഫോറിൻ എക്‌സ്‌ചേഞ്ച് സെന്ററുകളും പ്രവർത്തിക്കുമെന്നും സൗദി സെൻട്രൽ ബാങ്ക് അറിയിച്ചു.



Similar Posts