Saudi Arabia
റിയാദ് സീസണില്‍ നിന്നും റെക്കോര്‍ഡ് വരുമാനം; 10 ദിവസത്തിനുള്ളില്‍ ലഭിച്ചത് 1100 കോടി
Saudi Arabia

റിയാദ് സീസണില്‍ നിന്നും റെക്കോര്‍ഡ് വരുമാനം; 10 ദിവസത്തിനുള്ളില്‍ ലഭിച്ചത് 1100 കോടി

Web Desk
|
29 Oct 2021 4:14 PM GMT

റിയാദ് സീസണിന്റെ പ്രധാന വേദിയായ ബോളിവാഡ്, വണ്ടര്‍ലാന്‍ഡ് എന്നിവ സജീവമാകും മുന്നേയാണ് വരുമാന നേട്ടം.

റിയാദ് സീസണില്‍ നിന്നും 10 ദിവസത്തിനുള്ളില്‍ ലഭിച്ചത് 1100 കോടി രൂപ. പ്രധാന വേദികള്‍ തുറക്കുന്നതിന് മുന്നോടിയായാണ് സൗദിയുടെ റെക്കോഡ് നേട്ടം. ഇതിനകം റിയാദ് സീസണില്‍ എത്തിയത് 10 ലക്ഷത്തിലേറെ പേരാണെന്ന് വിനോദ അതോറിറ്റി അറിയിച്ചു.

ഈ മാസം ഇരുപതിനായിരുന്നു റിയാദ് സീസണ്‍ ഫെസ്റ്റിന്റെ ലോഞ്ചിങ്. ആഗോള നിലവാരത്തിലുള്ള ടൂറിസം ലക്ഷ്യം വെച്ച വിനോദ പരിപാടിക്ക് തുടക്കം കുറിച്ചത് പിറ്റ്ബുളാണ്. ഇതിന് പിന്നാലെ വിവിധ വിനോദ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. എണ്ണേതര വരുമാനം ലക്ഷ്യം വെച്ച് സൗദി കിരീടാവകാശി തുടങ്ങിവെച്ചതാണ് രാജ്യത്തെ വിനോദ പരിപാടികള്‍.

റിയാദ് സീസണിന്റെ പ്രധാന വേദിയായ ബോളിവാഡ്, വണ്ടര്‍ലാന്‍ഡ് എന്നിവ സജീവമാകും മുന്നേയാണ് വരുമാന നേട്ടം. ബോളിവാഡിലാണ് റെക്കോഡ് ജനം എത്താറുള്ളത്. പരിപാടികളില്‍ നിന്ന് ഇതുവരെ നേരിട്ടുള്ള വരുമാനമായി 550 ദശലക്ഷം റിയാല്‍ നേടിയത് പരിപാടിയുടെ ജനകീയത കൂടിയാണ് തെളിയിക്കുന്നത്.

Similar Posts