Saudi Arabia
ഒപെക് രാജ്യങ്ങളുടെ എണ്ണ ഉൽപാദനത്തിൽ കുറവ്
Saudi Arabia

ഒപെക് രാജ്യങ്ങളുടെ എണ്ണ ഉൽപാദനത്തിൽ കുറവ്

Web Desk
|
3 Dec 2022 7:18 PM GMT

ഉല്‍പാദനം കുറക്കാന്‍ കൂട്ടായ്മ നേരത്തെ തീരുമാനിച്ചിരുന്നു

ദമ്മാം: ഒപെക് കൂട്ടായ്മ രാജ്യങ്ങളുടെ എണ്ണ ഉല്‍പാദനത്തില്‍ കുറവ് വന്നു. കഴിഞ്ഞ മാസം ഏഴ് ലക്ഷത്തിലധികം ബാരലുകളുടെ പ്രതിദിന ഉല്‍പാദന കുറവ് രേഖപ്പെടുത്തിയതായി കൂട്ടായ്മ പുറത്ത് വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. എണ്ണവിലയിടിവ് തടയുന്നതിന്റെ ഭാഗമായി ഉല്‍പാദനം വെട്ടിചുരുക്കാന്‍ ഒപെക് പ്ലസ് കൂട്ടായ്മ നേരത്തെ തീരുമാനം കൈകൊണ്ടിരുന്നു.

നവംബറില്‍ ഒപെക് രാജ്യങ്ങളുടെ എണ്ണയുല്‍പാദനം പ്രതിദിനം 29.01 ദശലക്ഷം ബാരലായി കുറഞ്ഞു. ഒക്ടോബറിനെ അപേക്ഷിച്ച് 710000 ബാരലിന്റെ കുറവാണിത്. ആഗോള എണ്ണ വിപണിയിലെ വിലയിടിവ് തടയുന്നതിനും വിപണി സ്ഥിരത കൈവിരിക്കുന്നതിനും ലക്ഷ്യമിട്ട് ഉല്‍പാദനം വെട്ടിചുരുക്കാന്‍ ഒപെക് പ്ലസ് കൂട്ടായ്മ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഉല്‍പാദനത്തില്‍ കുറവ് വരുത്തിയത്. പ്രതിദിനം ഇരുപത് ലക്ഷം ബാരല്‍ തോതില്‍ കുറവ് വരുത്താനാണ് കൂട്ടായ്മ തീരുമാനം. എന്നാല്‍ നവംബറില്‍ തീരുമാനം പൂര്‍ണ്ണമായും നടപ്പിലാക്കിയിട്ടില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒപെകിലെ ഏറ്റവും വലിയ ഉല്‍പാദകരായ സൗദി അറേബ്യ അഞ്ചു ലക്ഷം ബാരലിന്റെ കുറവ് നവംബറില്‍ വരുത്തി.

Related Tags :
Similar Posts