Saudi Arabia
ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടുന്ന രാജ്യം  സൗദിയെന്ന് റിപ്പോർട്ട്‌
Saudi Arabia

ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടുന്ന രാജ്യം സൗദിയെന്ന് റിപ്പോർട്ട്‌

Web Desk
|
11 Nov 2024 7:27 PM GMT

യുഎഇയും, ഒമാനുമാണ് തണുപ്പ് കൂടുതലായി അനുഭവപ്പെടുന്ന മറ്റു ഗൾഫ് രാഷ്ട്രങ്ങൾ

ജിദ്ദ: ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ തണുപ്പനുഭവപ്പെടുന്ന രാജ്യം സൗദി അറേബ്യയെന്ന് അന്താരാഷ്ട്ര ഏജൻസിയുടെ റിപ്പോർട്ട്. സൗദിയുടെ വടക്ക് അതിർത്തിയിലും തബൂക്കിലും അൽജൗഫിലുമാണ് കൂടുതൽ തണുപ്പ് അനുഭവപ്പെടാറുള്ളത്. സൗദിക്ക് കഴിഞ്ഞാൽ യുഎഇയും, ഒമാനുമാണ് തണുപ്പ് കൂടുതലായി അനുഭവപ്പെടുന്ന മറ്റു ഗൾഫ് രാഷ്ട്രങ്ങൾ.

സൗദിയിലെ തബൂക്ക് മേഖലയിലെ അൽ ലൗസ് പർവത നിരകളിൽ മഞ്ഞു വീഴ്ച വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന ഇടമാണ്. അൽ ജൗഫ്, വടക്കൻ അതിർത്തി പ്രദേശങ്ങൾ മഞ്ഞുവീഴ്ച സാധാരണമാണ്. ജനുവരി മുതൽ ഫെബ്രുവരി വരെയുള്ള് ശൈത്യകാലത്ത് താപനില പൂജ്യം ഡിഗ്രിക്ക് താഴെയാണ് ഇവിടങ്ങളിൽ.

Related Tags :
Similar Posts