Saudi Arabia
സൗദിയില്‍ രോഗ കാരണത്താല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിന് നിയന്ത്രണം
Saudi Arabia

സൗദിയില്‍ രോഗ കാരണത്താല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതിന് നിയന്ത്രണം

Web Desk
|
24 May 2022 5:06 AM GMT

വര്‍ഷത്തില്‍ മുപ്പത് ദിവസത്തെ പൂര്‍ണ്ണ വേതനത്തോട് കൂടിയ മെഡിക്കല്‍ അവധിക്ക് സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അവകാശമുണ്ട്

സൗദിയില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരെ മെഡിക്കല്‍ അവധിക്കിടയില്‍ പിരിച്ചുവിടുന്നതിന് നിയന്ത്രണമുള്ളതായി മാനവവിഭവശേഷി മന്ത്രാലയം. സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ തൊഴില്‍ ആനുകൂല്യങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമയാണ് മന്ത്രാലയം വിശദീകരണം പുറപ്പെടുവിച്ചത്.

രോഗ കാരണത്താല്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്നവരെ പിരുച്ചുവിടാന്‍ കഴിയില്ല. തൊഴില്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്ന മെഡിക്കല്‍ അവധിയിലുള്ള ജീവനക്കാരെ അവധി തീരുന്നതിന് മുമ്പ് പിരിച്ചുവിടാന്‍ പാടില്ലെന്ന് മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.

വര്‍ഷത്തില്‍ മുപ്പത് ദിവസത്തെ പൂര്‍ണ്ണ വേതനത്തോട് കൂടിയ മെഡിക്കല്‍ അവധിക്ക് സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്ക് അവകാശമുണ്ട്. രോഗം ഭേദമാകാത്ത പക്ഷം തുടര്‍ന്നുള്ള അറുപത് ദിവസം മൂന്നിലൊന്ന് വേതനത്തോട് കൂടിയും ശേഷം മുപ്പത് ദിവസത്തെ വേതന രഹിത അവധിയും പ്രയോജനപ്പെടുത്താന്‍ സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. വാര്‍ഷിക അവധിക്ക് പുറമേയാണ് മെഡിക്കല്‍ അവധിദിനങ്ങള്‍ അനുവദിക്കുക.

Similar Posts