Saudi Arabia
Riyadh Airs first flight flew in the skies of Saudi Arabia
Saudi Arabia

റിയാദ് എയറിന്റെ ആദ്യ വിമാനം സൗദിയുടെ ആകാശത്ത് പറന്നു

Web Desk
|
12 Jun 2023 6:02 PM GMT

സൗദി വ്യോമയാന മേഖലക്ക് കൂടുതൽ കരുത്ത് നൽകാൻ സൗദി കിരീടാവകാശി പ്രഖ്യാപിച്ച പുതിയ വിമാനക്കമ്പനിയാണ് റിയാദ് എയർ

റിയാദ് എയറിന്റെ ആദ്യ വിമാനം സൗദിയുടെ ആകാശത്ത് പറന്നു. സൗദി വ്യോമയാന മേഖലക്ക് കൂടുതൽ കരുത്ത് നൽകാൻ സൗദി കിരീടാവകാശി പ്രഖ്യാപിച്ച പുതിയ വിമാനക്കമ്പനിയാണ് റിയാദ് എയർ. നൂറ് പുതിയ വിമാനങ്ങൾ വാങ്ങുന്ന റിയാദ് എയറിന്റെ ആദ്യ വിമാനം ജനങ്ങൾക്കായി ഇന്ന് സൗദിയിൽ വരവറിയിച്ച് താഴ്ന്ന് പറന്നു. വിമാനം നിർമിച്ച യുഎസിൽ നിന്നും റിയാദിലേക്ക് ആദ്യം വിമാനമെത്തിച്ചു. സൗദിയിലെത്തിച്ച വിമാനം ജനങ്ങൾക്ക് കാണാനായി ഉച്ചക്ക് ഒരു മണിക്കാണ് ആകാശത്തേക്ക് ഉയര്‍ന്നത്.

പിന്നീട് ജനങ്ങൾക്ക് കാണാനായി സൗദി തലസ്ഥാന നഗരിയായ റിയാദിൽ താഴ്ന്ന് വട്ടമിട്ട് പറന്നു. ബി787 ബോയിംഗ് ഇനത്തിലുള്ളതാണ് ഈ വിമാനം. റിയാദ് എയർ വിമാനക്കമ്പനിക്കായി നൂറിലേറെ ബോയിങ് വിമാനങ്ങൾ വാങ്ങാനുള്ള കരാർ ബോയിങുമായി ഒപ്പു വെച്ചു. മുപ്പതിയിരം കോടി രൂപ മൂല്യം വരുന്ന, ചരിത്രത്തിലെ ഏറ്റവും വലിയ ബോയിങ് വിൽപന കരാറുകളിലൊന്നാണ് യുഎസ് കമ്പനിയുമായി സൗദി ഒപ്പു വെച്ചത്.

ദേശീയ വിമാനക്കമ്പനിയായ സൗദി എയർലൈൻസും പുതിയ വിമാനങ്ങൾ സ്വന്തമാക്കും. ലോകത്തെ അത്യാധുനിക വിമാനങ്ങളെത്തുന്നതോടെ വ്യോമയാന രംഗത്ത് സൗദിയുടെ മത്സരത്തിന് കൂടിയാണ് തുടക്കമാകുന്നത്.

Similar Posts