Saudi Arabia
Rules to be followed on King Fahd Causeway
Saudi Arabia

കിംഗ് ഫഹദ് കോസ്‌വേയിൽ മാനദണ്ഡങ്ങൾ പാലിക്കണം: മുന്നറിയിപ്പുമായി അധികൃതർ

Web Desk
|
22 April 2023 8:32 PM GMT

ബഹ്‌റൈനിലേക്ക് പോകുന്ന പ്രവാസികള്‍ റീ എന്‍ട്രിയും ആറുമാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്‌പോര്‍ട്ടും കൈവശം വെക്കണം

ബഹ്‌റൈനിലേക്ക് പോകാനും സൗദിയിലേക്ക് വരാനും കിംഗ് ഫഹദ് കോസ്‌വേയിലെത്തുന്ന സൗദികളും പ്രവാസികളും യാത്രാമാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് കോസ്‌വേ അധികൃതര്‍. അവധി ദിവസമായതിനാല്‍ നിരവധി ആളുകള്‍ കോസ്‍വേ വഴി യാത്ര ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് അറിയിപ്പ്.

സൗദിയേയും ബഹ്റൈനേയും ബന്ധിപ്പിക്കുന്ന റോഡ് മാർഗമാണ് സൗദിയിലെ കിഴക്കൻ പ്രവിശ്യയിലുള്ള കോസ്‍വേ. ഇതുവഴി യാത്ര ചെയ്യുന്നവർക്കാണ് കോസ്‍വേ അധികൃതരുടെ മുന്നറിയിപ്പ്. യാത്ര എളുപ്പമാക്കാൻ വേണ്ടിയതാണിത്. ബഹ്‌റൈനിലേക്ക് പോകുന്ന പ്രവാസികള്‍ റീ എന്‍ട്രിയും ആറുമാസത്തില്‍ കുറയാത്ത കാലാവധിയുള്ള പാസ്‌പോര്‍ട്ടും കൈവശം വെക്കണം.

വാഹനവുമായി പോകുന്ന എല്ലാ യാത്രക്കാര്‍ക്കും ലൈസന്‍സ്, വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ രേഖയായ ഇസ്തിമാറ എന്നിവ നിര്‍ബന്ധമാണ്. മറ്റുള്ളവരുടെയോ സ്ഥാപനങ്ങളുടെയോ വാഹനവുമായി പോകുന്നവര്‍ അതിനുള്ള പ്രത്യേക അനുമതി ഓണ്‍ലൈനില്‍ എടുക്കണം. ബഹ്‌റൈനിലേക്കുള്ള വാഹനത്തിന്റെ ഇന്‍ഷുറന്‍സ് നേരത്തെ എടുത്തുവെച്ചാല്‍ ലൈനുകളില്‍ കൂടുതല്‍ സമയം നില്‍ക്കേണ്ടതില്ല.

സൗദി പൗരന്മാര്‍ അവരുടെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡോ പാസ്‌പോര്‍ട്ടോ കൂടെ കരുതണം. ഇതിന് മുന്നുമാസത്തിലധികം കാലാവധി വേണം. കോവിഡ് വാക്‌സിന്‍ എടുക്കുകയും വേണം. ഗാര്‍ഹിക ജോലിക്കാരെ കൂടെ കൊണ്ടുപോകുന്നുണ്ടെങ്കില്‍ അവര്‍ക്ക് റീ എന്‍ട്രിയും പാസ്‌പോര്‍ട്ടും നിര്‍ബന്ധമാണ്. ഇത്തവണ ബഹ്റൈനിൽ നിന്ന് സൗദിയിലേക്കും സന്ദർശകരുടെ എണ്ണം വർധിച്ചിട്ടുണ്ട്.

Similar Posts