Saudi Arabia
ലോക മുസ്‌ലിംകൾക്ക്‌ സൗദിയുടെ സഹായം; ഇന്ത്യയിലും ഇഫ്താർ വിരുന്ന്
Saudi Arabia

ലോക മുസ്‌ലിംകൾക്ക്‌ സൗദിയുടെ സഹായം; ഇന്ത്യയിലും ഇഫ്താർ വിരുന്ന്

Web Desk
|
9 April 2023 8:07 PM GMT

ഡൽഹി അബൂബക്കർ സിദ്ദീഖ് മസ്ജിദിൽ നടക്കുന്ന ഇഫ്താർ വിരുന്നിൽ ദിവസവും ആയിരത്തിലധികം ആളുകളാണ് നോമ്പ് തുറയ്ക്കെത്തുന്നത്.

ജിദ്ദ: വിശുദ്ധ റമദാനിൽ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ സൗദിയുടെ സഹായമെത്തിയത് ആറര ലക്ഷത്തിലധികം വിശ്വാസികൾക്ക്. ഇസ്‌ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ആൽ ഷെയ്ഖ് ആണ് ഇക്കാര്യം അറിയിച്ചത്. സൗദി രാജാവിൻ്റെ റമദാൻ പദ്ധതിയുടെ ഭാഗമായാണിത്.

ദരിദ്രർ, അഗതികൾ, വിധവകൾ, വിവാഹമോചിതർ, പ്രായമായവർ എന്നിവരെ കൂടാതെ അനാഥാലയങ്ങൾ, ഇസ്‌ലാമിക സംഘടനകൾ, കേന്ദ്രങ്ങൾ, സ്ഥാപനങ്ങൾ, പള്ളികൾ എന്നിവയ്ക്കും സൗദി രാജാവിൻ്റെ സഹായമുണ്ട്. ഇന്ത്യയുൾപ്പെടെ പല രാജ്യങ്ങളിലും സൗദിയുടെ ഇഫ്താർ വിരുന്നും നടക്കുന്നുണ്ട്.

ഡൽഹി അബൂബക്കർ സിദ്ദീഖ് മസ്ജിദിൽ നടക്കുന്ന ഇഫ്താർ വിരുന്നിൽ ദിവസവും ആയിരത്തിലധികം ആളുകളാണ് നോമ്പ് തുറയ്ക്കെത്തുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ ഇഫ്താർ വിരുന്നാണ് ഇന്തോനേഷ്യയിൽ ഒരുക്കിയത്. ഈ വർഷത്തെ മാനുഷിക പ്രവർത്തനങ്ങൾക്ക് സൗദി ഭരണാധികാരിയുടെ പിന്തുണയും സഹായവും വൻ തോതിൽ ലഭിച്ചതായും മന്ത്രി പറഞ്ഞു.

സൗദി നന്മയുടെ രാജ്യമാണെന്നും അതിന്റെ നേതൃത്വം കാരുണ്യത്തിന്റെയും നീതിയുടെയും ഉദാരമനസ്‌കതയുടെയും നേതൃത്വമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരിൽ നിന്നും ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ ലോകത്തിലെ എല്ലാ മുസ്‌ലിംകൾക്ക്ും സഹായമെത്തിക്കുന്ന സൗദി ഭരണാധികാരികൾക്ക് ആലും ഷെയ്ഖ് നന്ദി അറിയിച്ചു.



Related Tags :
Similar Posts