Saudi Arabia
ചെങ്കടലിൽ സൗദിയുടെയും ഇറാന്റെയും സംയുക്ത സൈനികാഭ്യാസം: സ്ഥിരീകരിച്ച് ഇറാൻ
Saudi Arabia

ചെങ്കടലിൽ സൗദിയുടെയും ഇറാന്റെയും സംയുക്ത സൈനികാഭ്യാസം: സ്ഥിരീകരിച്ച് ഇറാൻ

Web Desk
|
23 Oct 2024 2:35 PM GMT

വിവിധ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം

റിയാദ്: ചെങ്കടലിൽ ഇറാനും സൗദിയും സംയുക്തമായി സൈനികാഭ്യാസത്തിന് ഒരുങ്ങുന്നു. ഏറെക്കാലം ഇടഞ്ഞു നിന്ന ശേഷം ഇരു രാജ്യങ്ങളും ആദ്യമായാണ് സൈനികാഭ്യാസത്തിന് ഒരുങ്ങുന്നത്. വിവിധ മേഖലയിലെ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നീക്കം.

2016 മുതൽ നയതന്ത്ര ബന്ധം മുറിച്ച സൗദി അറേബ്യ 2023ലാണ് ഇറാനുമായി ബന്ധം പുനസ്ഥാപിച്ചത്. ചൈനയുടെ മധ്യസ്ഥതയിലായിരുന്നു ഇത്. ഇതിന് ശേഷം ഇറാൻ പ്രസിഡണ്ട് സൗദി സന്ദർശിച്ചു. വിദേശകാര്യ മന്ത്രിമാർ പരസ്പരം ഇരു രാജ്യങ്ങളിലുമെത്തി. ഇതിന് പിന്നാലെയാണ് ചെങ്കടലിൽ ഇറാനും സൗദിയും സംയുക്ത നാവികാഭ്യാസം നടത്തുമെന്നാണ് റിപ്പോർട്ട്. ഇറാനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം ആദ്യം റിപ്പോർട്ട് ചെയ്തത്. ശേഷം ഇക്കാര്യം ഇറാൻ വാർത്താ ഏജൻസിയാണ് നീക്കം സ്ഥിരീകരിച്ചത്. ഇതിനായുള്ള നീക്കങ്ങൾ ആരംഭിച്ചതായും ഇറാൻ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനെ ഒറ്റപ്പെടുത്താൻ യുഎസ് ഇസ്രായേൽ നീക്കം ശക്തമാകുമ്പോഴാണ് പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്.

Similar Posts