Saudi Arabia
Saudi Arabia
അഫ്ഗാനിസ്ഥാനിലെ സ്ഥിതി സംബന്ധിച്ച് സൗദി അറേബ്യയും അമേരിക്കയും ചർച്ച നടത്തി
|19 Aug 2021 5:05 PM GMT
അഫ്ഗാനിലെ നിലവിലെ സ്ഥിതിഗതികളാണ് സൗദി അറേബ്യയും യുഎസും ചർച്ച ചെയ്തത്
അഫ്ഗാനിസ്ഥാനിലെ സ്ഥിതി സംബന്ധിച്ച് സൗദി അറേബ്യയും അമേരിക്കയും ചർച്ച നടത്തി. അഫ്ഗാൻ ജനതക്ക് പിന്തുണ നൽകുന്ന കാര്യം ടെലഫോൺ സംഭാഷണത്തിൽ വന്നതായി സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും ചർച്ച ചെയ്തെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി അറിയിച്ചു.
അഫ്ഗാനിലെ നിലവിലെ സ്ഥിതിഗതികളാണ് സൗദി അറേബ്യയും യുഎസും ചർച്ച ചെയ്തത്. താലിബാൻ ഭരണമേറ്റെടുത്തതോടെയുണ്ടായ സാഹചര്യവും ഫോൺസംഭാഷണത്തിൽ ചർച്ചയായി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനും തമ്മിലുള്ള സംഭാഷണത്തിൽ, അഫ്ഗാൻ ജനതക്ക് എങ്ങിനെ പിന്തുണ നൽകണമെന്നതും ചർച്ചയായി. സൗദിയും യുഎസും തമ്മിലുള്ള നയതന്ത്ര വിഷയങ്ങളും ചർച്ചയിൽ വന്നു. താലിബാൻ അധികാരമേറ്റെടുത്തതോടെ അഫ്ഗാനിലെ സ്ഥിതി പരിശോധിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.