Saudi Arabia
സിറിയയിലേക്ക് സൗദി അറേബ്യ സ്ഥാനപതിയെ നിയമിച്ചു
Saudi Arabia

സിറിയയിലേക്ക് സൗദി അറേബ്യ സ്ഥാനപതിയെ നിയമിച്ചു

Web Desk
|
26 May 2024 5:25 PM GMT

ഫൈസൽ അൽ മുജഫലിനെയാണ് സിറിയയിലെ സ്ഥാനപതിയായി സൗദി നിയോഗിച്ചത്.

റിയാദ്: നീണ്ട വർഷങ്ങൾക്ക് ശേഷം സിറിയയിൽ സൗദി വീണ്ടും സ്ഥാപനപതിയെ നിയമിച്ചു. ഫൈസൽ അൽ മുജഫലിനെ സറിയയിലെ സ്ഥാനപതിയായി നിയോഗിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. ആഭ്യന്തര യുദ്ധത്തെ തുടർന്ന് 2012ൽ സിറിയയിലെ സൗദി എംബസി താൽക്കാലികമായി അടച്ചു പൂട്ടി. പിന്നീട് പ്രവർത്തനങ്ങൾ പൂർണ്ണമായും നിലക്കുകയും ചെയ്തു. തുടർന്ന് സൗദിയിലെ സിറിയൻ എംബസിയും അടച്ചു പൂട്ടി. നീണ്ട ഇടവേളക്ക് ശേഷം പിന്നീട് ഈ വർഷം തുടക്കത്തിലാണ് ദമസ്‌കസിൽ സൗദിയുടെ എംബസി വീണ്ടും പ്രവർത്തനമാരംഭിച്ചത്. എന്നാൽ ഇത് വരെ സ്ഥാനപതിയെ നിയോഗിച്ചിട്ടില്ലായിരുന്നു. ഈ ഒഴിവിലേക്കാണ് പുതിയ പ്രതിനിധിയെ രാജ്യം നിയോഗിച്ചത്. കഴിഞ്ഞ വർഷം സിറിയ റിയാദിലെ എംബസി തുറക്കുകയും ഡിസംബറിൽ സ്ഥാനപതിയെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

Similar Posts