വിദേശ ടൂറിസ്റ്റുകളുടെ പറുദീസയായി സൗദി; ഈ വര്‍ഷം 1.2 കോടി ടൂറിസ്റ്റുകള്‍ സന്ദര്‍ശനത്തിനെത്തും
|രണ്ടായിരത്തി മുപ്പതോടെ ടൂറിസ്റ്റുകളുടെ എണ്ണം പത്ത് കോടിയിലെത്തും
ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികള്‍ അതിവേഗം പുരോഗമിക്കുന്ന സൗദിയില്‍, ഈ വര്‍ഷം പന്ത്രണ്ട് ദശലക്ഷം വിദേശ വിനോദ സഞ്ചാരികള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടൂറിസം മന്ത്രാലയം അറിയിച്ചു.
രണ്ടായിരത്തി മുപ്പതോടെ സന്ദര്‍ശകരുടെ എണ്ണം പത്ത് കോടിയായി ഉയരുമെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡിന് ശേഷം രാജ്യത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിയിലെത്തിയതായി മന്ത്രാലയം വ്യക്തമാക്കി. ഇവിടങ്ങളിലേക്കുള്ള വിദേശ സഞ്ചാരികളുടെ സന്ദര്‍ശനം വര്‍ധിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം നാല്‍പ്പത് ലക്ഷം ടൂറിസ്റ്റുകളാണ് രാജ്യത്തേക്കെത്തിയത്. ഈ വര്‍ഷം ഇത് 1.2 കോടിയായി ഉയരുമെന്ന് ടൂറിസം മന്ത്രി അഹമ്മദ് അല്‍ഖാത്തിബാണ് പറഞ്ഞത്. രണ്ടായിരത്തി മുപ്പതോടെ ടൂറിസ്റ്റുകളുടെ എണ്ണം പത്ത് കോടിയായി ഉയര്‍ത്തുകയാണ് ലക്ഷ്യം. ഇക്കൂട്ടത്തില്‍ മൂന്ന് കോടി പേര്‍ ആഭ്യന്തര ടൂറിസ്റ്റുകളും ബാക്കിയുള്ളവര്‍ വിദേശ ടൂറിസ്റ്റുകളുമായിരിക്കും. പുണ്യനഗരങ്ങളായ മക്കയിലും മദീനയിലുമെത്തുന്ന തീര്‍ഥാടകരും സന്ദര്‍ശകരും ഇതില്‍ ഉള്‍പ്പെടുമെന്നും മന്ത്രി പറഞ്ഞു.