Saudi Arabia
സൗദിയിൽ മാലിന്യ സംസ്കരണത്തിന് കർശന നിയമം, തെറ്റിച്ചാല്‍ കടുത്ത ശിക്ഷ
Saudi Arabia

സൗദിയിൽ മാലിന്യ സംസ്കരണത്തിന് കർശന നിയമം, തെറ്റിച്ചാല്‍ കടുത്ത ശിക്ഷ

ijas
|
20 Aug 2021 5:40 PM GMT

സൗദിയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും താമസ കേന്ദ്രങ്ങൾക്കും ഉത്തരവ് ബാധകമാണ്

മാലിന്യ സംസ്കരണത്തിൽ വീഴ്ച വരുത്തുന്നതിനും നിയമ ലംഘനങ്ങൾക്കും വൻതുക പിഴയും തടവും ലഭിക്കുന്ന നിയമത്തിന് സൗദിയിൽ അംഗീകാരം. പൊതുജനാരോഗ്യത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് മൂന്ന് കോടി റിയാൽ പിഴയും പത്ത് വർഷം തടവും ശിക്ഷയായി ലഭിക്കും. സൗദിയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും താമസ കേന്ദ്രങ്ങൾക്കും ഉത്തരവ് ബാധകമാണ്. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് പുതിയ മാലിന്യം സംസ്കരണ പദ്ധതിക്ക് അംഗീകാരം നൽകിയത്.

പുതിയ നിയമ പ്രകാരം താഴെ പറയുന്നവയെല്ലാം തന്നെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്:

  • നിയമ വിരുദ്ധമായി മാലിന്യം ശേഖരിക്കല്‍.
  • മാലിന്യങ്ങൾ കത്തിക്കൽ
  • മാലിന്യം വെള്ളത്തിൽ ഉപേക്ഷിക്കൽ
  • കൃത്യമായ ബോക്സുകളിലല്ലാതെ മാലിന്യം നിക്ഷേപിക്കൽ

നിയമ ലംഘനം നടത്തുന്ന സ്ഥാപനത്തിനും വ്യക്തിക്കും പിഴയും തടവുമാണ് ശിക്ഷ. മൂന്ന് കോടി റിയാൽ വരെ പരമാവധി പിഴ ചുമത്താം. 10 വർഷം തടവും ലഭിക്കും. കുറ്റത്തിന്‍റെ തോതനുസരിച്ചാകും ശിക്ഷ. ശിക്ഷ ലഭിക്കുന്നവർ വീണ്ടുമത് ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. മാലിന്യ സംസ്കരണത്തിന് ലൈസൻസ് ലഭിച്ച സ്ഥാപനങ്ങൾ വ്യവസ്ഥകൾ ലംഘിച്ചാലും പിഴ ലഭിക്കും.

Similar Posts