Saudi Arabia
നിത്യോപയോഗ ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത നേടി സൗദി
Saudi Arabia

നിത്യോപയോഗ ഭക്ഷ്യ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത നേടി സൗദി

Web Desk
|
7 Sep 2023 6:19 PM GMT

പാല്‍, മുട്ട, മത്സ്യ-മാംത്സങ്ങളുടെ ഉല്‍പാദനത്തിലാണ് ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയത്.

നിത്യോപയോഗ ഭക്ഷ്യ കാര്‍ഷിക ഉല്‍പാദനത്തില്‍ സൗദി അറേബ്യ സ്വയം പര്യാപ്തത കൈവരിച്ചതായി റിപ്പോര്‍ട്ട്. പാല്‍, മുട്ട, മത്സ്യ-മാംത്സങ്ങളുടെ ഉല്‍പാദനത്തിലാണ് ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തിയത്. കൃഷി ഭൂമിയുടെ വിസ്തൃതിയിലും ഉല്‍പാദനത്തിലും വലിയ വര്‍ധനവ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ടിൽ പറയുന്നു. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് അഥവ ഗസ്റ്റാറ്റാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. 2022ലെ സ്ഥിതിവിവരകണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

പാല്‍, മുട്ട, മത്സ്യ-മാംത്സങ്ങളുടെ ഉല്‍പാദനത്തില്‍ രാജ്യം സ്വയം പര്യാപ്തത കൈവരിച്ചു വരുന്നതായി റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ മൃഗങ്ങളില്‍ നിന്നുള്ള പാലുല്‍പാദനം 118ശതമാനം നിരക്കില്‍ ഉയര്‍ന്നതോടെ സ്വയംപര്യാപ്തത കൈവരിച്ച ഉല്‍പന്നത്തില്‍ പാല്‍ ഒന്നാമതായി. കോഴിമുട്ടകളുടെ ഉല്‍പാദനം 117 ശതമാനം തോതിലും മത്സ്യ ഉല്‍പാദനം 48 ശതമാനം തോതിലും വര്‍ധിച്ചതും നേട്ടത്തിന് കാരണമായി. കൃഷി ഉല്‍പന്നങ്ങളില്‍ ഈന്തപ്പഴമാണ് മുന്നില്‍ 124ശതമാനം നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തി. പച്ചക്കറികളായ തക്കാളി 67ശതമാനം നിരക്കിലും ഉളളി 44ശതമാനം നിരക്കിലും വര്‍ധനവുണ്ടായി. രാജ്യത്തെ മൊത്തം ജൈവകൃഷിയുടെ വിസ്തീര്‍ണ്ണം 19100 ഹെക്ടറിലെത്തി. ഇതില്‍ 11500ഹെക്ടറും ഈന്തപ്പഴമൊഴികയുള്ള ഫലവിഭവങ്ങളുടെ കൃഷിയിടങ്ങളാണ്.


Related Tags :
Similar Posts