Saudi Arabia
സൗദി അറേബ്യ എണ്ണ ഉല്‍പാദനം വീണ്ടും വര്‍ധിപ്പിച്ചു
Saudi Arabia

സൗദി അറേബ്യ എണ്ണ ഉല്‍പാദനം വീണ്ടും വര്‍ധിപ്പിച്ചു

ijas
|
12 Feb 2022 5:27 PM GMT

ഒപെക് ഒപെകേതര രാജ്യങ്ങളുടെ ഉല്‍പ്പാദനത്തിലും വര്‍ധനവുണ്ടായി

സൗദി അറേബ്യ എണ്ണ ഉല്‍പാദനം വീണ്ടും വര്‍ധിപ്പിച്ചു. ജനുവരി മാസത്തെ പ്രതിദിന ഉല്‍പ്പാദനത്തിലാണ് വലിയ വര്‍ധനവ് വരുത്തിയത്. പ്രതിദിനം ഒരു ലക്ഷത്തി മുപ്പതിനായിരം ബാരലിന്‍റെ വര്‍ധനവാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. ഒപെക് ഒപെകേതര രാജ്യങ്ങളുടെ ഉല്‍പ്പാദനത്തിലും വര്‍ധനവുണ്ടായി.

സൗദിയുള്‍പ്പെടെയുള്ള ഒപെക് കൂട്ടായ്മയിലെ രാഷ്ട്രങ്ങള്‍ പ്രദിദിന എണ്ണ ഉല്‍പാദനത്തില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. പ്രതിദിന ഉല്‍പാദനത്തില്‍ 1,30,000 ബാരലിന്‍റെ വര്‍ധനവാണ് ജനുവരിയില്‍ സൗദി അറേബ്യ വരുത്തിയത്. കഴിഞ്ഞ മാസം പ്രതിദിനം 10.08 ദശലക്ഷം ബാരല്‍ എണ്ണ തോതിലാണ് സൗദി അറേബ്യ ഉല്‍പാദിപ്പിച്ചത്. ഒപെക് കൂട്ടായ്മയിലെ മറ്റൊരു പ്രധാന ഉല്‍പാദകരായ യു.എ.ഇ പ്രതിദിന ഉല്‍പാദനത്തില്‍ നേരിയ വര്‍ധനവും വരുത്തി. ജനുവരിയില്‍ യു.എ.ഇയുടെ പ്രതിദിന എണ്ണയുല്‍പാദനം 29.3 ലക്ഷം ബാരലായിരുന്നു. ഒപെക്കിന് പുറത്തുള്ള സ്വതന്ത്ര ഉല്‍പാദകരായ റഷ്യയും കഴിഞ്ഞ മാസം പ്രതിദിനം 10.08 ദശലക്ഷം ബാരല്‍ എണ്ണ തോതിലാണ് ഉല്‍പാദിപ്പിച്ചത്. ഒപെക് പ്ലസ് കൂട്ടായ്മാ കരാര്‍ പ്രകാരം ജനുവരിയില്‍ സൗദിയുടെയും റഷ്യയുടെയും പ്രതിദിന ഉല്‍പാദന ക്വാട്ട 10.122 ദശലക്ഷം ബാരല്‍ വീതമായിരുന്നു. എന്നാല്‍ ഇരു രാജ്യങ്ങളും ഈ തോതിലേക്ക് ഉല്‍പാദനം ഉയര്‍ത്തിയില്ല.

Similar Posts