സൗദിയിൽ ബിനാമി ബിസിനസുകൾക്ക് പദവി ശരിയാക്കാൻ ഏതാനും ദിവസങ്ങൾ മാത്രം
|2022 ഫെബ്രുവരി 16 വരെ തിരുത്തൽ കാലയളവാണ്. ഇതിനുള്ളിൽ ബിനാമി പദവി ശരിയാക്കാം. ഇതിനായി നേരത്തെ അറിയിച്ചിരുന്ന കർശന ചട്ടങ്ങൾ പലതും ഒഴിവാക്കിയിട്ടുണ്ട്
സൗദിയിൽ ബിനാമി സ്ഥാപനങ്ങൾ നടത്തുന്നവർക്ക് പദവി ശരിയാക്കാനുള്ള കാലാവധി ഫെബ്രുവരി 16ന് അവസാനിക്കും. ഇതിന് മുന്നോടിയായി നൂറു കണക്കിന് സ്ഥാപനങ്ങളാണ് സൗദിയിൽ നിക്ഷേപകരായി മാറിയത്. ഇതിനായി സഹായവുമായി മലയാളി കൺസൾട്ടൻസികളും രംഗത്തുണ്ട്. സ്പോൺസറുടെ സഹായമില്ലാതെ സ്വന്തം നിലക്ക് ബിസിനസ് നടത്താം എന്നതാണ് പദ്ധതിയുടെ ഗുണം.
സൗദിയിലെ സ്ഥാപനങ്ങളിൽ നല്ലൊരു പങ്കും ബിനാമി ബിസിനസാണ്. ഇതു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സൗദിയിലെ നിക്ഷേപ മന്ത്രാലയത്തിന് കീഴിൽ വിദേശികൾക്ക് പദവി ശരിയാക്കാൻ സമയം അനുവദിച്ചത്. ഇവർക്ക് ബിനാമി ബിസിനസ് അവസാനിപ്പിച്ച് നിക്ഷേപ മന്ത്രാലയത്തിന്റെ സഹായത്തോടെ നിക്ഷേപകരാകാം. 2022 ഫെബ്രുവരി 16 വരെ തിരുത്തൽ കാലയളവാണ്. ഇതിനുള്ളിൽ ബിനാമി പദവി ശരിയാക്കാം. ഇതിനായി നേരത്തെ അറിയിച്ചിരുന്ന കർശന ചട്ടങ്ങൾ പലതും ഒഴിവാക്കിയിട്ടുണ്ട്. മൂന്ന് രീതിയിലാണ് ബിനാമി സ്ഥാപനങ്ങൾക്ക് പദവി മാറാൻ അവസരം. അതിൽ ഒന്ന് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന പദവി തിരുത്തൽ പദ്ധതി പ്രകാരം സറണ്ടർ ചെയ്തു കൊണ്ട് ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാം. രണ്ട് പുറത്തു നിന്നുള്ള ഫോറിൻ കമ്പനി ഉപയോഗിച്ച് കൊണ്ട് നിലവിലെ കച്ചവടങ്ങൾ വാങ്ങുന്ന രീതിയിലൂടെ ബിനാമി പദവി മാറ്റാം. മൂന്ന് ഒരു പ്രവാസി പ്രീമിയം ഇഖാമ നേടിക്കൊണ്ട് നിലവിലെ ബിസിനസിൽ പാർട്ണർ ആവുകയും അതിലൂടെ ബിനാമി പദവി മാറ്റുകയും ചെയ്യാം. സേവന മേഖല, കച്ചവട മേഖല, ഉല്പാദന മേഖല, പ്രൊഫഷണൽ മേഖല തുടങ്ങി എല്ലാ മേഖലയിലും വ്യത്യസ്തമായ ലൈസൻസുകൾ സൗദി നൽകുന്നുണ്ട്. റെസ്റ്റോറന്റ്, കാർഗോ, വർക്‌ഷോപ് മുതലായവ സേവന മേഖലയിൽ ആണ് വരിക. മുൻപ് സേവന മേഖലയിലും ഉല്പാദന മേഖലയിലുമെല്ലാം കച്ചവട മേഖലയെക്കാൾ എളുപ്പത്തിൽ ലൈസൻസ് നേടാവുന്നതുപോലെ പുതിയ ഇളവുകൾ പ്രകാരം കച്ചവട മേഖലയിലും എളുപ്പത്തിൽ ലൈസൻസ് നേടാം. നൂറു കണക്കിന് സ്ഥാപനങ്ങൾ ഇത്തരത്തിൽ പദവി മാറ്റി സ്ഥാപനം സ്വന്തം പേരിലാക്കി. ആദ്യം നിക്ഷേപകരായി സി.ആർ എടുക്കുന്നവർക്ക് മറ്റു ചിലവുകളില്ലാതെ കൂടുതൽ മേഖലയിൽ പ്രവർത്തിക്കാനും കഴിയും.
സ്പോൺസറുടേയോ മറ്റോ സഹായമില്ലാതെ നേരിട്ട് ബിസിനസ് നടത്താനാകും എന്നതാണ് പ്രധാന ഗുണം. സൗദിയിൽ ദീർഘ കാലം ബിസിനസ് ആഗ്രഹിക്കുന്നവർക്കുള്ള സുവർണാവസരം കൂടിയാണ് തിരുത്തൽ കാലയളവ്. കച്ചവട മേഖലയിലാണ് കർശനമായ ചട്ടങ്ങൾ ഉണ്ടായിരുന്നത്. കൂടുതൽ സ്ഥാപനങ്ങൾക്ക് അവസരം നൽകാൻ ഇതിലും ഇപ്പോൾ മാറ്റം വരുത്തിയിട്ടുണ്ട്. മൂലധനത്തിന് നിശ്ചയിച്ചിരുന്ന പരിധിയിലും ഇളവുകൾ വന്നു. ഒപ്പം രാജ്യത്ത് നിക്ഷേപകരാകുന്നവർക്ക് നിയമവും ചട്ടങ്ങളും കൂടുതൽ സുതാര്യമാക്കുമെന്ന് നിക്ഷേപ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനകം നൂറുകണക്കിന് മലയാളി സ്ഥാപനങ്ങൾ ബിനാമി ബിസിനസ് ഉപേക്ഷിച്ച് സൗദിയിൽ നിക്ഷേപ ലൈസൻസ് നേടി. മലയാളി കൺസൾട്ടൻസികളുടെ സേവനവും ഇതിനായുണ്ട്.
സ്പോൺസർമാർക്ക് ഭീമമായ സംഖ്യ നൽകിപ്പോന്ന പലരും ഇത്തരത്തിൽ ഔദ്യോഗിക ലൈസൻസ് കരസ്ഥമാക്കിയിട്ടുണ്ട്. സൗദികളുമായി ചേർന്നോ, സ്വന്തം നിലക്കോ സ്ഥാപനം നടത്താം. പ്രീമിയം ഇഖാമ നേടികൊണ്ടോ, നിലവിലെ പദവി തിരുത്തൽ പദ്ധതി പ്രകാരം സറണ്ടർ ചെയ്തു കൊണ്ടോ, വിദേശത്തു നിന്നുള്ള കമ്പനി ഉപയോഗിച്ച് കൊണ്ടോ സ്വന്തം സ്ഥാപനങ്ങൾ നടത്താൻ സാധിക്കുന്നതാണ്. ഫെബ്രുവരിക്ക് ശേഷം 2 ദശലക്ഷത്തിലധികം വാർഷിക വരുമാനം സൃഷ്‌ടിക്കുന്ന സ്ഥാപനങ്ങളിൽ ആദ്യ ഘട്ട പരിശോധനയുണ്ടാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ 2023ൽ നികുതി വെട്ടിപ്പ് തടയാനുള്ള പരിശോധന തുടങ്ങും. ഇതോടെ ബിനാമി ബിസിനസുകളും തിരിച്ചറിയാൻ സാധിക്കുമെന്ന് സകാത്ത് ആന്റ് ടാക്സ് അതോറിറ്റി അറിയിച്ചിരുന്നു. ഫെബ്രുവരി 16 നു ശേഷം നിലവിലെ പദവി തിരുത്തൽ പദ്ധതി നിർത്തുകയും,അതിനു ശേഷം പദവി ശരിയാക്കുന്നവർക്ക് വിദേശ കമ്പനിയോ ,പ്രീമിയം ഇക്കാമയോ ഉപയോഗിച്ച് മാത്രമേ പദവി തിരുത്താൻ സാധിക്കുകയുള്ളു.നിലവിലുള്ള പല ഇളവുകളും ഫെബ്രുവരി 16 നു ശേഷം ലഭ്യമാവില്ല. ഒപ്പം ബിനാമി ബിസിനസ് പിടിക്കപ്പെട്ടാൽ വൻതുക പിഴയും ആജീവനാന്ത വിലക്കുമുണ്ടാകും. ഇത് മുന്നിൽ കണ്ടാണ് മലയാളി സ്ഥാപനങ്ങൾ വേഗത്തിൽ പദവി ശരിയാക്കുന്നതും.
സൗദിയില്‍ നിങ്ങളുടെ ബിസിനസിന്‍റെ പദവി ശരിയാക്കാനും സ്വന്തം ഉടമസ്ഥതയിൽ ബിസിനസ്സ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾക്കും ബന്ധപ്പെടാം:
(MISA licensed management consultancy company)
+966 55 886 0445
+966 54 509 1766
+966 50 718 6249