Saudi Arabia
കോവിഡ് പശ്ചാത്തലത്തിൽ സൗദി പൗരന്മാർക്ക് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് തുടരുമെന്ന് സൗദി
Saudi Arabia

കോവിഡ് പശ്ചാത്തലത്തിൽ സൗദി പൗരന്മാർക്ക് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് തുടരുമെന്ന് സൗദി

Web Desk
|
22 May 2022 4:51 PM GMT

വിലക്ക് തുടരുന്നത് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ടൂറിസം മേഖലയെ സാരമായി ബാധിക്കുമെന്ന് വിലയിരുത്തൽ

കോവിഡിനെ തുടർന്ന് സൗദി പൗരന്മാർക്ക് ഇന്ത്യയിലേക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് തുടരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. ഇന്ത്യയുള്‍പ്പെടെയുള്ള പതിനേഴ് രാജ്യങ്ങളിലേക്കാണ് സൗദി പൗരന്‍മാര്‍ക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. വിലക്ക് തുടരുന്നത് കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ ടൂറിസം മേഖലയെ സാരമായി ബാധിക്കും.

കോവിഡ് വ്യാപനത്തെ തുടർന്ന് സൗദി പൗരന്മാർക്ക് ഏർപ്പെടുത്തിയ വിലക്ക് സംബന്ധിച്ചാണ് സൗദി പാസ്പോർട്ട് വിഭാഗം വിശദീകരണം നൽകിയത്. കോവിഡിന്റെ തുടക്കം മുതൽ വ്യാപനം രൂക്ഷമായ രാജ്യങ്ങളിലേക്കും അവിടങ്ങളിൽ നിന്ന് സൗദിയിലേക്കും യാത്ര വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് വ്യാപന തോത് കുറഞ്ഞതോടെ ഇന്ത്യയുൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് സൗദിയിലേക്കുള്ള വിലക്ക് പിൻവലിച്ചു. ഇന്ത്യക്ക് പുറമേ തുർക്കി, സിറിയ, ഇറാൻ, ഇന്ത്യോനേഷ്യ, ലെബനാൻ, അഫ്ഗാൻ, യെമൻ, സൊമാലിയ, എത്യോപ്യ, വിയറ്റ്നാം, അർമേനിയ, ബെലാറസ്, വെനിസ്വല തുടങ്ങിയ രാജ്യങ്ങളിലേക്കാണ് വിലക്ക് നിലനിൽക്കുന്നത്.

Similar Posts