Saudi Arabia
സൗദിയില്‍ ഇന്നുമുതല്‍ ശക്തമായ തണുപ്പിന് സാധ്യത
Saudi Arabia

സൗദിയില്‍ ഇന്നുമുതല്‍ ശക്തമായ തണുപ്പിന് സാധ്യത

Web Desk
|
16 March 2022 7:39 AM GMT

രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും തണുപ്പ് ഉയരും

സൗദിയില്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ വീണ്ടും ശക്തമായ തണുപ്പിന് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. സൗദിയില്‍ ശരത്കാലം മാറി വേനല്‍ ചൂട് ശക്തമാകുന്നതിനിടെയാണ് വീണ്ടും കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമെന്ന മുന്നറിയിപ്പുണ്ടാകുന്നത്.

അടുത്ത മൂന്ന് ദിവസങ്ങളിലായി താപനിലയില്‍ വലിയ കുറവ് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും തണുപ്പ് ശക്തമാകും.

തബൂക്ക്, വടക്കന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ മൂന്ന് മുതല്‍ അഞ്ച് വരെയായി താപനില കുറയും. അല്‍ഖസീം, റിയാദിന്റെ ചില ഭാഗങ്ങള്‍, കിഴക്കന്‍ പ്രവിശ്യയുടെ ചില ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ മൈനസ് ഡിഗ്രിയിലേക്ക താഴാനും സാധ്യതയുള്ളതായും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

മണിക്കൂറില്‍ അന്‍പത് കിലോമീറ്റര്‍ വേഗതയില്‍ കാറ്റിനും ചിലയിടങ്ങളില്‍ പൊടിയോട് കൂടിയ കാറ്റിനും സാധ്യതയുള്ളതായും കാലാവസ്ഥാ മുന്നറിയിപ്പ് കേന്ദ്രം പറയുന്നു.

Similar Posts