Saudi Arabia
dates, saudi arabia, gulf news
Saudi Arabia

ഏറ്റവും കൂടുതൽ ഈന്തപ്പഴം കയറ്റുമതി ചെയ്യുന്ന രാജ്യമായി തുടർന്ന് സൗദി അറേബ്യ

Web Desk
|
27 Feb 2023 6:56 PM GMT

ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ വിപണിയും തോട്ടങ്ങളും ഉള്ളത് സൗദിയിലെ അൽ ഖസീമിലാണ്

ഏറ്റവും കൂടുതൽ ഈന്തപ്പഴം കയറ്റുമതി ചെയ്യുന്ന രാജ്യമായി തുടർന്ന് സൗദി അറേബ്യ. നൂറ്റി മുപ്പത് കോടി റിയാലാണ് ഈ കയറ്റുമതിയിലൂടെ സൗദി പോയ വർഷം സ്വന്തമാക്കിയത്. മുൻ വർഷത്തേക്കാൾ അഞ്ച് ശതമാനം വർധനവാണ് ഇത്തവണഉണ്ടായത്.

ലോകത്തിലെ ഏറ്റവും വലിയ ഈന്തപ്പഴ വിപണിയും തോട്ടങ്ങളും ഉള്ളത് സൗദിയിലെ അൽ ഖസീമിലാണ്. നിലവിൽ ഏറ്റവും കൂടുതൽ ഈന്തപ്പഴം കയറ്റുമതി ചെയ്യുന്ന രാജ്യവും സൗദി അറേബ്യയാണ്. 2021 നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം സൗദിയുടെ ഈന്തപ്പഴ കയറ്റുമതിയിൽ 5.4 ശതമാനം വർധന രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2016 മുതൽ 2022 വരെയുള്ള കാലയളവിൽ കയറ്റുമതി വർധന 121 ശതമാനമായി ഉയർന്നു. കഴിഞ്ഞ ഏഴ് വർഷങ്ങളിൽ സൗദി ഈന്തപ്പഴം കയറ്റുമതിയുടെ വാർഷിക വളർച്ചാ നിരക്ക് 12% വർധിച്ചു. 116 രാജ്യങ്ങളിലാണ് സൗദിയുടെ ഈന്തപ്പഴം ഇറക്കുമതി ചെയ്യുന്നത്. ഇതിലൂടെ ലോകത്തിലെ മിക്ക വിപണികളിലും സൗദി ഈന്തപ്പഴത്തിന് പ്രധാന സ്ഥാനം നേടാനായി.

2016 ൽ 579 ദശലക്ഷം റിയാലായിരുന്നു കയറ്റുമതി വരുമാനം. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ഇത് ക്രമേണ വർധിച്ച് കഴിഞ്ഞ വർഷം 130 കോടി റിയാലായി ഉയർന്നതായി നാഷണൽ സെൻ്റർ ഫോർ പാംസ് ആൻ്റ് ഡേറ്റ്സ് പുറത്തുവിട്ട റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 300 ലധികം ഇനം ഈന്തപ്പഴം സൗദി അറേബ്യ ഉത്പാദിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ടെന്ന് പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയത്തിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. കയറ്റുമതി വർദ്ധിപ്പിക്കുന്ന പ്രധാന മേഖലകളിൽ ഒന്നായി ഈന്തപ്പഴ വിപണിയെ മാറ്റുകയാണ് ലക്ഷ്യം. മികച്ച ഈന്തപ്പഴത്തിന്‍റെ ഉത്പാദനമാണ് സൗദി അറേബ്യയുടെ പ്രത്യേകത.

Related Tags :
Similar Posts