Saudi Arabia
Saudi Arabia ranks second on the global tourism map
Saudi Arabia

ആഗോള ടൂറിസം മാപ്പിൽ സൗദി അറേബ്യ രണ്ടാം സ്ഥാനത്ത്

Web Desk
|
12 Dec 2023 4:29 PM GMT

യൂണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷനാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

റിയാദ്: ആഗോളതലത്തിൽ അതിവേഗം വളരുന്ന രണ്ടാമത്തെ വിനോദസഞ്ചാര കേന്ദ്രമായി സൗദി അറേബ്യ മാറി. ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ടൂറിസം ഓർഗനൈസേഷൻ റിപ്പോർട്ടിലാണ് സൗദി സ്ഥാനം മെച്ചപ്പെടുത്തിയത്. ജി-20 രാജ്യങ്ങളിൽ വിനോദ സഞ്ചാര മേഖലയിലെ അതിവേഗ വളർച്ച രേഖപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ സൗദി ഒന്നാമതെത്തി.

യൂണൈറ്റഡ് നേഷൻസ് വേൾഡ് ടൂറിസം ഓർഗനൈസേഷനാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2023 ആദ്യ ഒമ്പത് മാസങ്ങളിലെ അന്താരാഷ്ട്ര വിനോദ സഞ്ചാരികളുടെ ഒഴുക്കിനെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിരിക്കുന്നത്. ലോകത്തെ അതിവേഗം വളരുന്ന രണ്ടാമത്തെ വിനോദസഞ്ചാര കേന്ദ്രമായി സൗദി അറേബ്യ മാറിയതായി റിപ്പോർട്ട് പറയുന്നു. ജി-20 രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു. സൗദിയുടെ ടൂറിസം മേഖലയിലെ തിരിച്ചുവരവ് കോവിഡിന് മുമ്പുള്ള നിലവാരവുമായി താരതമ്യപ്പെടുത്തുമ്പോൾ 150 ശതമാനം തോതിൽ വർധിച്ചതായി യു.എൻ റിപ്പോർട്ട് പറയുന്നു.

Related Tags :
Similar Posts