സൗദിയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വൻ വളർച്ചയെന്ന് റിപ്പോർട്ട്
|സൗദിയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വമ്പൻ കുതിപ്പ് ലക്ഷ്യമിട്ട് ആരംഭിച്ച പ്രത്യേക പ്ലാറ്റ്‌ഫോമിന് ശേഷം ഈ മേഖലയിൽ വലിയ വർധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.
റിയാദ്: സൗദിയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വലിയ വളർച്ച രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കഴിഞ്ഞ സെപ്തംബറിൽ ആരംഭിച്ച റിയൽ എസ്റ്റേറ്റ് മാർക്കറ്റിന് ശേഷം ഒന്നേകാൽ ലക്ഷത്തിലധികം ഇടപാടുകൾ രജിസ്റ്റർ ചെയ്തതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
സൗദിയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ വമ്പൻ കുതിപ്പ് ലക്ഷ്യമിട്ട് ആരംഭിച്ച പ്രത്യേക പ്ലാറ്റ്‌ഫോമിന് ശേഷം ഈ മേഖലയിൽ വലിയ വർധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. സെപ്തംബറിൽ സൗദി റിയൽ എസ്റ്റേറ്റ് മാർക്കറ്റ് ആരംഭിച്ചത് മുതൽ ഇതുവരെയായി 13,6000 ഇടപാടുകൾ രേഖപ്പെടുത്തിയതായി നിയമമന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് പുറത്തുവിട്ടു. രാജ്യത്തെ പ്രധാന അഞ്ച് നഗരങ്ങലെ കേന്ദ്രീകരിച്ചാണ് ഇടപാടുകൾ. തലസ്ഥാനമായ റിയാദാണ് ഇതിൽ മുന്നിൽ. എളുപ്പത്തിലും വിശ്വാസ്യതയിലും ഇടപാടുകൾ നടത്താമെന്നത് പുതിയ പ്ലാറ്റ്ഫോമിന്റെ പ്രത്യേകതയാണ്.